KeralaLatest

ഇനി സിനിമ വേണോ എന്നുപോലും ചിന്തിച്ചു; ടൊവിനോ

“Manju”

മിന്നല്‍ മുരളിയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ടൊവിനോ തോമസ്. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രം കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകേയും രാജ്യാന്തര തലത്തിലും വലിയ സ്വീകാര്യതയാണ് നേടുന്നത്.നെറ്റ്ഫ്‌ളിക്‌സിലൂടെയായിരുന്നു സിനിമയുടെ റിലീസ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം എത്തിയ സിനിമയ്ക്ക് വന്‍ സ്വീകാര്യതയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. ഇതിനിടെ ഇപ്പോഴിതാ തനിക്ക് ചില മോശം സിനിമകളുടെ ഭാഗമാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി സിനിമ വേണോ എന്ന് വരെ ചിന്തിച്ചിരുന്നൊരു സമയമുണ്ടായിരുന്നുവെന്നുമാണ് ടൊവിനോ പറയുന്നത്.

ചില കാര്യങ്ങള്‍ നമ്മുടെ കൈകളിലല്ല. നമ്മള്‍ പല സംവിധായകന്മാരേയും കണ്ണടച്ച്‌ വിശ്വസിക്കും. അവര്‍ ആദ്യം കഥ പറയുക വളരെ മനോഹരമായിട്ടായിരിക്കും. എന്നാല്‍ ഷൂട്ടിംഗിലേക്ക് വരുമ്പോള്‍ അതില്‍ നിന്നും ഒരു വ്യത്യാസമുണ്ടാകും. സംവിധായകന്‍ തന്നെ ഒരു ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥ വരുമെന്നും ടൊവിനോ പറയുന്നു. ചിത്രീകരണം തുടങ്ങി കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞാകും നമ്മുക്കത് മനസിലാവുകയെന്നും ആ സാഹചര്യത്തില്‍ ഷൂട്ട് നിര്‍ത്തിവെക്കാന്‍ പറയാന്‍ സാധിക്കില്ലലെന്നും ഒരുപാട് പേര് സിനിമയുടെ ഭാഗമായി ജോലി ചെയ്യുന്നുണ്ടാകുമെന്നും ടൊവിനോ പറയുന്നു.

Related Articles

Back to top button