KeralaKollamLatest

കൊല്ലത്ത് നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട പ്രവാസി യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി.

“Manju”

ദുബായിൽ നിന്നെത്തി ഓച്ചിറ ക്ലാപ്പനയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പുലമൺ സ്വദേശി സന്തോഷിന്‍റെ മൃതദേഹമാണ് സമീപത്തെ തോട്ടിൽ കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന സന്തോഷ് ഇന്നലെ രാത്രി നിരീക്ഷണ കേന്ദ്രത്തിന്‍റെ ഒന്നാം നിലയിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 26 ന് ദുബായിൽ നിന്നെത്തിയ സന്തോഷ് കഴിഞ്ഞ 27 നാണ് ക്ലാപ്പനയിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കേന്ദ്രത്തിലെത്തിയത്. ഇയാളെ കണതായതോടെ ഹെലിക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

Related Articles

Back to top button