India

ഒമിക്രോൺ വ്യാപനം; നിയന്ത്രണങ്ങൾ കർശനമാക്കി തമിഴ്‌നാട്

“Manju”

ചെന്നൈ: ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്‌നാട്. നാളെ മുതൽ തമിഴ്‌നാട്ടിൽ രാത്രി കർഫ്യൂ നിലവിൽ വരും. ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ, ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പ് ശനിയാഴ്ചത്തേക്ക് മാറ്റിയതായും സർക്കാർ അറിയിച്ചു.

രാത്രി 10 മണി മുതൽ രാവിലെ അഞ്ച് 5 വരെ അവശ്യ സേവനങ്ങൾ മാത്രമായിരിക്കും അനുവദിക്കുക. കടകൾ, വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, സിനിമ തീയറ്ററുകൾ എന്നിവ രാത്രി പത്ത് മണിക്ക് ശേഷം പ്രവർത്തിക്കരുത്. ജനുവരി 10 വരെയായിരുന്നു നേരത്തെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെയാണ് ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ നീട്ടിയത്.

നിയന്ത്രണങ്ങളുടെ ഭാഗമായി സ്‌കൂളുകൾ അടക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ആയിരിക്കും. പാൽ, പത്രം, ആശുപത്രി, മറ്റ് അവശ്യസേവനങ്ങൾ എന്നിവയ്‌ക്ക് വിലക്ക് ബാധകമല്ല. പെട്രോൾ പമ്പുകൾക്കും, ഗ്യാസ് സ്റ്റേഷനുകൾക്കും മുഴുവൻ സമയം പ്രവർത്തിക്കാം. ഹോട്ടലുകളിലും, മെട്രോയിലും 50 ശതമാനം ആളുകൾക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. സംസ്ഥാനത്തെ ഐടി കമ്പനികളോട് വർക്ക് ഫ്രം ഹോം തുടങ്ങാനും നിർദ്ദേശം നൽകി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആരാധനാലയങ്ങൾ അടച്ചിടാനും സർക്കാർ നിർദ്ദേശിച്ചു.

Related Articles

Back to top button