IndiaLatest

മികച്ച ആക്ടിവിസ്റ്റും നല്ല വ്യക്തിയും; ദിഷ രവിയെ പിന്തുണച്ച് വില്ലസ്‌നർ

“Manju”

ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ച് ടൂൾ കിറ്റ് തയ്യാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ദിഷ രവിയെ പിന്തുണച്ച് അമേരിക്കൻ ആക്ടിവിസ്റ്റ്. ഫ്രൈഡേയ്‌സ് ഫോർ ഫ്യൂച്ചർ സംഘടനയിലെ ആക്ടിവിസ്റ്റ് അലക്‌സാണ്ട്രിയ വില്ലസ്‌നർ ആണ് ദിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം.

ദിഷ രവിയെ തനിക്ക് വ്യക്തിപരമായി അറിയാം. അത്ഭുതപ്പെടുത്തുന്ന ആക്ടിവിസ്റ്റും നല്ലൊരു വ്യക്തിയുമാണ് ദിഷ. സമാധാനപരമായി പ്രതിഷേധിക്കുക എന്നത് മനുഷ്യാവകാശം ആണ്. തങ്ങളെ നിശബ്ദരാക്കാൻ ആർക്കും കഴിയില്ല. ദിഷയെ പിന്തുണയ്ക്കുന്നവർ തനിക്കൊപ്പം ചേരൂ- അലക്‌സാണ്ട്രിയ ട്വിറ്ററിൽ കുറിച്ചു. #StandWithDishaRavi എന്ന ഹാഷ്ടാഗോടെയായിരുന്നു അലക്‌സാണ്ട്രിയ ട്വീറ്റ് പങ്കുവെച്ചത്. കേവലം 15 വയസ്സു മാത്രമാണ് അലക്‌സാണ്ട്രിയയുടെ പ്രായം

കഴിഞ്ഞ ദിവസം ദിഷയെ പിന്തുണച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അലക്‌സാണ്ട്രിയ ദിഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. അഭിപ്രായ സ്വാതന്ത്ര്യവും, സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യാവകാശമാണെന്നായിരുന്നു ഗ്രേറ്റ തുൻബർഗ് പറഞ്ഞിരുന്നത്.

Related Articles

Back to top button