IndiaLatest

ശാന്തിഗിരിക്ക് മതത്തിന്റെ നിറമില്ല – സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”
ശാന്തിഗിരി ആശ്രമം പ്രതിഷ്ഠാപൂര്‍ത്തീകരണത്തോടനുബന്ധിച്ച് നടന്ന സംസ്കാരിക സമ്മേളനം ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്യുന്നു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, വയനാട് സിറിയന്‍ മലങ്കര സഭ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, നരനാരായണ അദ്വൈതാശ്രമം ആചാര്യന്‍ സ്വാമി ഹംസാനന്ദപുരി, സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍ തുടങ്ങിയവര്‍ സമീപം.

സുല്‍ത്താന്‍ബത്തേരി: ശാന്തിഗിരിആശ്രമത്തിന് ഒരു മതത്തിന്റെയും നിറമില്ലെന്നും ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും വിഭാ‍ഗീയതകള്‍ക്കും അതീതമായി രാജ്യത്ത് ബഹുസ്വരതയുടേയും മതേതരത്വബോധത്തിന്റെയും സന്ദേശം പകരാനുളള അക്ഷീണപ്രയത്നമാണ് ശാന്തിഗിരിയുടേതെന്നും ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. നമ്പ്യാര്‍കുന്ന് ആശ്രമത്തിലെ പ്രതിഷ്ഠാപൂര്‍ത്തീകരണത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. കടലുകള്‍ക്കപ്പുറമുളള മനുഷ്യരുടെ വേദന പോലും സ്വന്തം മനോവേദനയായി കണ്ട് സമൂഹത്തിന് ശാന്തി എന്ന മഹത്തായ സന്ദേശം പകര്‍ന്നു നല്‍കിയ മഹാഗുരുവാണ് നവജ്യോതി ശ്രീകരുണാകരഗുരു. ഗുരുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ധന്യതയില്‍ പടുത്തുയര്‍ത്തിയാണ് ഇന്ന് കാണുന്ന ആശ്രമമെന്നും ജാതിമതഭേദമെന്യേ ഇവിടെ ആര്‍ക്കും കടന്നുവരാമെന്നും സ്വാമി പറഞ്ഞു. സുല്‍ത്താന്‍ബത്തേരിയിലേക്ക് ഗുരു നടത്തിയ തീര്‍ത്ഥയാത്രകളുടെയും ആശ്രമം നിലകൊളളുന്ന ആര്‍ത്തവയല്‍ പ്രദേശത്ത് ഗുരു വന്ന് താമസിച്ചതിന്റെയും ധന്യസ്മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു സ്വാമിയുടെ തുടര്‍ന്നുളള വാക്കുകള്‍.

ഗോത്രവിഭാഗങ്ങള്‍ക്കുളള ‘സ്നേഹദീപം’ സഹായപദ്ധതിയുടെ ഉദ്ഘാടനം ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വഹിച്ചു. സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് രാജ്യത്തുടനീളം ശാന്തിഗിരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് എം.എല്‍.എ പറഞ്ഞു.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മോര്‍ സ്തെഫാനോസ് മെത്രപ്പൊലീത്ത, വയനാട് സിറിയന്‍ മലങ്കര സഭ ബിഷപ്പ് ജോസഫ് മാര്‍ തോമസ്, സ്വാമി ഹംസാനന്തപുരി (നരനാരായണ അദ്വൈതാശ്രമം, മീനങ്ങാടി ), ദീക്ഷാമൃത ചൈതന്യ (മാതാ അമൃതാനന്ദമയി മഠം, മാനന്തവാടി) , സിസ്റ്റര്‍ ഷീല ബഹന്‍ (ബ്രഹ്മകുമാരീസ്, കല്‍പ്പറ്റ) എന്നിവര്‍ മഹനീയസാന്നിധ്യമായിരുന്നു.

സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി.റോസക്കുട്ടി ടീച്ചര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ റ്റി.കെ. രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീര്‍ തിരുമല, സി.പി.ഐ ജില്ലാ സെക്രട്ട്രി ഇ.ജെ.ബാബു, ബി.ജെ.പി. ജില്ലാകമ്മിറ്റി പ്രസിഡന്റ് പ്രശാന്ത മലവയല്‍, പി.എം. ജോയ്, സതീശ്. ജി, ജയപ്രകാശ്. കെ, റ്റി.മുഹമ്മദ്, അമല്‍ ജോയ്, ഒ.കെ.ജോണി, നസറുദ്ദീന്‍, പ്രസന്ന ശശീന്ദ്രന്‍, ടിജി ചെറുതോട്ടില്‍, അനിത കല്ലൂര്‍, വി.ടി.ബേബി, ബാലന്‍.വി, സുരേന്ദ്രന്‍ ആവേത്താന്‍, ഉദയകുമാര്‍. എ.എം, ഷമീര്‍. സി.കെ, അബ്ദുള്‍ഖാദര്‍ ഫൈസി, ഹരിദാസന്‍. പി.എസ്, ബിജു.പി.സി, റാഷിദ് ഗസാലി കൂലിവയല്‍, ഓമനക്കുട്ടന്‍, അഷറഫ്.കെ.എ, രാജഗോപാലന്‍.കെ, രാമകൃഷ്ണന്‍, ഗോപാലന്‍ മാസ്റ്റര്‍, കെ.സി.കെ.തങ്ങള്‍, വിശ്വംഭരന്‍, പീതാംബരന്‍ മാസ്റ്റര്‍, നൌഫല്‍ സാദിഖ്, സുശീല. എന്‍.വി, അനന്ദു കൃഷ്ണന്‍, ശാന്തിനി എസ്, പുരുഷോത്തമന്‍.എം.കെ എന്നിവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സനല്‍കുമാര്‍.കെ.കെ സ്വാഗതവും ശശി. പി.കെ നന്ദിയും പറഞ്ഞു.

കേരളത്തിന്റെ നെല്ലച്ഛന്‍ പത്മശ്രീ ചെറുവയൽ രാമൻ, ഗോത്രവിഭാഗത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി പ്രവര്‍ത്തിച്ച നാഗ്പൂര്‍ സ്വദേശി പത്മശ്രീ ഡോ. ധനഞ്ജയ് ദിവാകർ സാഗ്ദേ തുടങ്ങി വിവിധ മേഖലകളില്‍ നിസ്തുല സേവനങ്ങള്‍ നല്‍കിയ ഓ.കെ. ജോണി (ഡോക്വുമെന്ററി), സുബൈർ വയനാട് (സിനിമ), പ്രതീഷ് മാരാർ (സിനിമ), ഡോ. വി.പി. ദാഹർ മുഹമ്മദ് (ആരോഗ്യം) , പ്രസീത് കുമാർ തയ്യിൽ (കൃഷി), ബിജു പോൾ (സഞ്ചാര സാഹിത്യം), ഷാജി കേദാരം (കൃഷി), ഇ.കെ. ശശിധരൻ തോമാട്ടുച്ചാൽ(യോഗ), പ്രൊഫ. വർഗീസ് വൈദ്യൻ (വിദ്യാഭ്യാസം), പി.എം.വേണുനാഥൻ (വ്യവസായം), സാദിർ തലപ്പുഴ (കല), രാജൻ കെ ആചാരി (നാടന്‍പാട്ട്) , ഡോ.പി. രാജേന്ദ്രൻ,(കാര്‍ഷിക ഗവേഷണം) പി.കെ. കുമാരൻ ( ജൈവകൃഷി), വിനു. എസ്. ചേരമ്പാടി (മിമിക്രി ), റെജി ഗോപിനാഥ് (വയലിന്‍), വേലായുധൻ ഗുരുക്കൾ (കളരി), ഡോ.പി. ലക്ഷ്മണൻ (വിദ്യാഭ്യാസം), പി.ജെ. ചാക്കോച്ചൻ (ജൈവകൃഷി), കണ്ണൻ കോളിമൂല (നാട്ടുവൈദ്യം ), അഡ്വ.പി.എന്‍. സുരേന്ദ്രന്‍ (നിയമം), ജേക്കബ് സി വർക്കി ( നാടകം), ഭാസ്കരൻ ബത്തേരി (സാഹിത്യം), ശ്രീനിവാസൻ വൈദ്യർ (ആയൂര്‍വേദം), എന്‍. ഭാസ്കരൻ (അദ്ധ്യാപനം), ഡോ.എന്‍. സുരേഷ് കുമാർ ( ആയൂര്‍വേദം), കൊച്ചങ്കോട് ഗോവിന്ദൻ (ആയോധന കല), ശശി എന്‍.കെ (വെല്‍നസ്), വേദലക്ഷി (ശാസ്ത്രം), സുനില്‍ ബാബു( മാജിക് ), ഉദയപ്രകാശ് (ആയൂര്‍വേദം), ബാലന്‍ വൈദ്യര്‍ (ആയൂര്‍വേദം), പ്രകാശ്. എം (കൃഷി), വിഷ്ണു മാനന്തവാടി (കായികം), ഡോ.കൃഷ്ണപ്രിയ (ആരോഗ്യം) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വൈകിട്ട് 6 ന് ദീപപ്രദക്ഷിണവും രാത്രി 8 ന് പഴമയുടെ ഉത്സവമായി പാരമ്പര്യ വാദ്യഘോഷങ്ങൾ സമ്മേളിക്കുന്ന മ്യൂസിക് ഫ്യൂഷനും കലാപരിപാടികളും അരങ്ങേറി.

Related Articles

Back to top button