KeralaLatest

വീണ്ടും കോവിഡ് ; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

“Manju”

Covid-19: Bihar records highest number of tests in a day | Patna News -  Times of India

ഒരിടവേളയ്ക്ക് ശേഷം കോവിഡ് വ്യാപനം രാജ്യത്ത് ചെറിയ തോതില്‍ ഉയര്‍ന്നിരിക്കുകയാണ്. അതില്‍ തന്നെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 80 ശതമാനവും കേരളത്തിലാണ്. കോവിഡിനൊരു അന്ത്യമുണ്ടാകില്ലെന്നും വൈറസിനൊപ്പം ജീവിക്കാന്‍ മനുഷ്യന്‍ പ്രാപ്തനാകണമെന്നും ആരോഗ്യ വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് വീണ്ടും തലപൊക്കുന്ന സാഹചര്യത്തില്‍ നാം ശ്രദ്ധിക്കേണ്ട ഏഴ് പ്രധാനപ്പെട്ട കാര്യങ്ങള്‍ നോക്കാം

1. മാസ്‌ക് ധരിക്കുന്നത് ശീലമാക്കുക. കൊറോണ വൈറസിനെ മാത്രമല്ല മറ്റ് ഒട്ടേറെ വൈറസുകളെ പ്രതിരോധിക്കാനും മാസ്‌ക് സഹായിക്കും

2. കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക, സാനിറ്റൈസര്‍ ഉപയോഗിക്കുക

3. വീടിനു പുറത്തുപോയി വന്നാല്‍ ഉടന്‍ കുളിക്കുക

4. ആശുപത്രികളില്‍ പോകുമ്ബോള്‍ മാസ്‌ക് നിര്‍ബന്ധം, രോഗികള്‍ക്കൊപ്പം കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുക

5. സാധാരണയില്‍ നിന്ന് നീണ്ടുനില്‍ക്കുന്ന പനി ലക്ഷണങ്ങള്‍ കാണിച്ചാല്‍ വൈദ്യസഹായം തേടുക

6. പനി, ചുമ, കഫക്കെട്ട് തുടങ്ങി കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ വീട്ടില്‍ തന്നെ ഐസൊലേഷനില്‍ ഇരിക്കുക

7. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തുണി കൊണ്ട് വായ പൊത്തിപ്പിടിക്കുക

Related Articles

Back to top button