Thrissur

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ നറുക്കെടുത്തു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തൃശൂർ കോർപറേഷനിലെ സംവരണ വാർഡുകൾ നറുക്കെടുത്തു. കൊച്ചിയിൽ നടന്ന നറുക്കെടുപ്പിന് നഗരകാര്യ ഡയറക്ടർ ഡോ. രേണുരാജ് നേതൃത്വം നൽകി. സംവരണ വിഭാഗം, സംവരണ വാർഡിന്റെ നമ്പർ, പേര് എന്ന ക്രമത്തിൽ ചുവടെ: വനിത (പട്ടികജാതി വനിത ഉൾപ്പെടെ)-1 പൂങ്കുന്നം, 3 പാട്ടുരായ്ക്കൽ, 4 വിയ്യൂർ, 6 രാമവർമ്മപുരം, 7 കുറ്റുമുക്ക്, 9 ചേറൂർ, 10 മുക്കാട്ടുകര, 12 ചെമ്പൂക്കാവ്, 14 പറവട്ടാനി, 15 ഒല്ലൂക്കര, 18 മണ്ണുത്തി, 22 ചേലക്കോട്ടുകര, 23 മിഷൻ ക്വാർട്ടേഴ്സ്, 25 കുരിയച്ചിറ, 27 കുട്ടനെല്ലൂർ, 28 പടവരാട്, 29 എടക്കുന്നി, 32 ചിയ്യാരം സൗത്ത്, 33 ചിയ്യാരം നോർത്ത്, 35 പളളിക്കുളം, 36 തേക്കിൻക്കാട്, 37 കോട്ടപ്പുറം, 38 പൂത്തോൾ, 45 കാര്യാട്ടുകര, 46 ചേറ്റുപുഴ, 49 എൽത്തുരുത്ത്, 54 സിവിൽ സ്റ്റേഷൻ, 55 പുതൂർക്കര. പട്ടികജാതി വനിത-3 പാട്ടുരായ്ക്കൽ, 37 കോട്ടപ്പുറം. പട്ടികജാതി-40 വടൂക്കര, 48 ഒളരി.

Related Articles

Back to top button