KeralaLatestThrissur

ജൂണ്‍ 9 മുതല്‍ ജൂലൈ 31 വരെ മണ്‍സൂണ്‍കാല ട്രോളിങ്

“Manju”

ആലപ്പുഴ; ജൂണ്‍ ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസത്തേക്ക് മണ്‍സൂണ്‍കാല ട്രോളിങ് നിരോധനത്തിന് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഫിഷെറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.
ട്രോളിംഗ് നിരോധന സമയത്തും പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മല്‍സ്യബന്ധനം നടത്തുന്നതിന് തടസ്സമില്ല. അയല്‍ സംസ്ഥാന ബോട്ടുകള്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടു പോകാന്‍ നിര്‍ദേശം നല്‍കും.
കടല്‍ രക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോ മെട്രിക്ക് ഐ ഡി കാര്‍ഡ് കയ്യില്‍ കരുതണം. ആവശ്യമായ ജീവന്‍ രക്ഷ ഉപകരണങ്ങള്‍ ഇല്ലാത്ത യാനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിക്കും. ഇതുവരെ കളര്‍ കോഡ് ചെയ്തിട്ടില്ലാത്ത ബോട്ടുകള്‍ നിരോധന കാലത്ത് കളര്‍ ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

Related Articles

Back to top button