InternationalLatest

ഇന്ത്യ – സൗദി എയര്‍ ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍

“Manju”

റിയാദ്: പ്രവാസികളുടെ യാത്രാപ്രശ്നത്തിന് പരിഹാരമായി ഇന്ത്യാ-സൗദി എയര്‍ബബ്ള്‍ കരാര്‍ ഇന്ന് മുതല്‍ നടപ്പാവും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളുള്‍പ്പടെ ഇന്ത്യയിലെ എട്ടു വിമാനത്താവളങ്ങളിലേക്കും തിരികെ സൗദിയിലെ നാലു വിമാനത്താവളങ്ങളിലേക്കും വിമാന സര്‍വിസ് ഉടന്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് റിയാദില്‍ അറിയിച്ചു.
കോഴിക്കോട്, കൊച്ചി, ചെന്നൈ, ബംളുരു, ഹൈദരാബാദ്, ലക്നോ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങളിലേക്കാണ് സര്‍വിസ്. തിരികെ റിയാദ്, ജിദ്ദ, മദീന, ദമ്മാം വിമാനത്താവളങ്ങളിലേക്കും സര്‍വിസുണ്ടാവും. വിമാന സര്‍വീസ് എന്ന് മുതല്‍ ആരംഭിക്കുമെന്ന് സൗദി, ഇന്ത്യ സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍ ഉടന്‍ തീരുമാനം എടുക്കും.

Related Articles

Back to top button