IndiaLatestThiruvananthapuram

നവോദയ പ്രവേശന പരീക്ഷ ഫെബ്രുവരി 24ന്

“Manju”

ന്യൂഡെല്‍ഹി: ഒന്‍പതാം ക്ലാസ് പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ച്‌ ജവഹര്‍ നവോദയ വിദ്യാലയം. navodaya.gov.in, nvsadmissionclasnsine.in എന്നീ വെബ്‌സൈറ്റുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. നവോദയ പ്രവേശന പരീക്ഷ നിശ്ചയിച്ചിട്ടുള്ളത് ഫെബ്രുവരി 24 നാണ്.

ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷയില്‍ മാത്‌സ്, ജനറല്‍ സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ നിന്നാവും ചോദ്യങ്ങളുണ്ടാവുക. രണ്ടര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. പരീക്ഷ പാസാകുന്ന വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ 27 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 646 നവോദയ വിദ്യാലയങ്ങളിലും പ്രവേശനം നേടാം.

Related Articles

Back to top button