KeralaLatest

ചൈനയ്‌ക്ക് മറുപടിയുമായി ടിബറ്റന്‍ പ്രവാസി ഭരണകൂടം

“Manju”

ന്യൂഡല്‍ഹി: ചൈനയ്‌ക്ക് കണക്കിന് മറുപടിയുമായി ടിബറ്റന്‍ പ്രവാസി ഭരണകൂടം. എംപിമാരോടുളള ബിജീംഗിന്റെ വിമര്‍ശനത്തിനെതിരെയാണ് ടിബറ്റ് പ്രതികരിച്ചത്.
ഇന്ത്യ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമാണ്. ടിബറ്റിന് എന്നും സ്വയംഭരണ പ്രദേശമെന്ന ബഹുമാനം നല്‍കിയിട്ടുള്ളതും ഇന്ത്യയാണ്. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് ടിബറ്റന്‍ സമൂഹത്തെ കാണാനും പ്രശ്‌നങ്ങള്‍ സംസാരിക്കാനും ആരുടേയും അനുവാദം ആവശ്യമില്ല. എന്നും ഇന്ത്യ യിലെ പ്രഗല്‍ഭരായ നേതാക്കള്‍ ടിബറ്റിന്റെ പ്രവാസി ഭരണകൂടത്തെ സംരക്ഷിച്ചു വരുന്നവരാണെന്നും വക്താവ് ടെന്‍സിംഗ് ലക്ഷ്യയ് വ്യക്തമാക്കി.
1970 മുതല്‍ ടിബറ്റിനായുള്ള സംയുക്ത പാര്‍ലമെന്ററി സമിതി ഇന്ത്യയില്‍ നിലവിലുണ്ട്. അത് ഇന്ത്യയിലെ ഭരണംമാറിവന്നാലും തുടരുന്ന പ്രമുഖ സമിതിയാണ്. അന്താരാഷ്‌ട്രതലത്തില്‍ ടിബറ്റിന്റെ പ്രശ്‌നങ്ങള്‍ എത്തിക്കാനും ഇന്ത്യയില്‍ ടിബറ്റന്‍ ബുദ്ധമത സംസ്‌കാരം നിലനിര്‍ത്താനും ഐക്യം ഊട്ടിഉറപ്പിക്കാനുമുദ്ദേശിച്ചിട്ടുള്ളതാണ്. ഈ സമിതിയ്‌ക്കെതിരെ ഭീഷണി സ്വരത്തോടെ ബീജിംഗ് നടത്തിയ മുന്നറിയിപ്പ് അന്താരാഷ്‌ട്ര സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ലക്ഷ്യയ് പറഞ്ഞു.
ടിബറ്റ് പൗരാണികമായി ചൈനയുടേതാണെന്ന വാദത്തിലാണ് ബീജിംഗ് മുറുകെ പിടിച്ചിരിക്കുന്നത്. 1959ല്‍ ടിബറ്റന്‍ മേഖല പിടിച്ചെടുത്ത ചൈന നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടരുകയാണ്. അന്നു മുതല്‍ 60 വര്‍ഷമായി പലായനം ചെയ്ത ദലായ്‌ലാമ ധര്‍മ്മശാലയിലാണ് ബുദ്ധവിഹാരം സ്ഥാപിച്ച്‌ ആത്മീയ നേതൃത്വം നല്‍കുന്നത്. അതോടൊപ്പം ലോകത്ത് ചിന്നിച്ചിതറി കിടക്കുന്ന പ്രവാസി ഭരണകൂടം ധര്‍മ്മശാലയിലും ലോകത്തെ വിവിധ മേഖലകളിലുമായി പ്രവര്‍ത്തിക്കുകയാണ്

Related Articles

Back to top button