InternationalKeralaLatest

കായിക മന്ത്രി ജപ്പാനിലേക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയായി ഒളിമ്ബിക്‌സ് മത്സരങ്ങള്‍ കാണാന്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ ജപ്പാനിലേക്ക്. യാത്രയുടെ ചെലവുകളെല്ലാം മന്ത്രി സ്വയം വഹിക്കുമെന്ന് പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗം പുറത്തിറക്കിയ ഉത്തരവ്.
ജൂലായ് 21 മുതല്‍ ഓഗസ്റ്റ് 12 വരെ 23 ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രയുടെ കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ജപ്പാനിലെ ടോക്യോയില്‍ ജൂലായ് 23നാണ് ഒളിമ്ബിക്‌സ് ആരംഭിക്കുന്നത്. ഓഗസ്റ്റ് എട്ടിന് മത്സരങ്ങള്‍ അവസാനിക്കും.

Related Articles

Back to top button