KeralaLatest

തലശ്ശേരി ഏരിയയുടെ സാംസ്കാരിക സംഗമം നടന്നു

“Manju”

തലശ്ശേരി ; പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, വള്ള്യായി ബ്രാഞ്ചില്‍ വെച്ച് തിങ്കളാഴ്ച (6-02-2024) വൈകിട്ട് 5ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

ഗുരു പകർന്നു നൽകിയ സ്നേഹമാണ് നമ്മുടെ വീടുകളിൽ പുലര്‍ത്തേണ്ടതെന്നും അതിനായിട്ടാണ് ഗുരു അഞ്ചു സംഘടനകളെ നമുക്കനുവദിച്ചു നൽകിയിട്ടുള്ളത്. ഈ സംഘടനകൾ ശരിയായി പ്രവർത്തിക്കുമ്പോഴാണ് അത് സമൂഹത്തിനും ലോകത്തിനും ഉതകിവരുന്നതെന്നും സ്വാമി പറഞ്ഞു. കൂടാതെ ശാന്തിഗിരി പ്രസ്ഥാനങ്ങൾക്ക് വെള്ളവും വളവും നൽകി ഇന്നത്തെ സ്ഥിതിയിലേക്കുയർത്തിയ ആദ്യകാല പ്രവർത്തകർക്ക് അവർ അർഹിക്കുന്ന പരിഗണനയും മാന്യതയും നല്കാൻ സംഘടനാ നേതൃത്തത്തിൽ നിൽക്കുന്നവർ ശ്രദ്ധിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ആശ്രമം ഇൻചാർജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. ടി രാജീവൻ സ്വാഗതവും എൻ കെ പ്രജീഷ് കൃതഞ്ജതയും പറഞ്ഞു. പി ശ്രീജിത്ത്, എൻ ലീന എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ആശ്രമം കോ-ഓർഡിനേഷൻ കമ്മിറ്റി, മോണിറ്ററിംങ് കമ്മിറ്റി, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം, മാതൃ മണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ എന്നീ സംഘടനയിലെ ഏരിയ കമ്മിറ്റി അംഗങ്ങളും നിരവധി ആത്മബന്ധുക്കളും പങ്കെടുത്തു.

Related Articles

Back to top button