IndiaLatest

മൂന്നാം തരംഗം തള്ളിക്കളയാതെ കേന്ദ്രം

“Manju”

ന്യൂഡല്‍ഹി : കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍. മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ശക്തമാക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിനം 4.5-5 ലക്ഷം കേസുകള്‍ ഉണ്ടാകാനുള്ള സാഹചര്യം പരിഗണിച്ചാണ് തയ്യാറെടുപ്പുകള്‍.

രണ്ടാം തരംഗം കുറഞ്ഞുവെന്ന പ്രതീതിയുണ്ടെങ്കിലും സ്ഥിതി സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. പ്രതിദിനം 20,000 കേസുകളാണ് ഇപ്പോഴും സ്ഥിരീകരിക്കുന്നത്. ഉത്സവകാലം വരാനിരിക്കെ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസക്കാലം വളരെ നിര്‍ണ്ണായകമാണെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ദുര്‍ഗാ പൂജയും രാമലീലയും ദീപാവലിയും ഉള്‍പ്പെടെയുള്ള വിശേഷ ദിവസങ്ങളില്‍ ബന്ധുക്കളെ ഓണ്‍ലൈനായിക്കണ്ട് ആശംസ നേരുന്നതാകും ഉചിതമെന്നും വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ 71 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെടുത്തതിനാല്‍ ഇനിയൊരു തരംഗം ഉണ്ടായാല്‍ വ്യാപ്തി കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Back to top button