IndiaLatest

ടി20 ലോകകപ്പ് യുഎഇയില്‍ നടത്താന്‍ തീരുമാനം

“Manju”

ദില്ലി: ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യുഎഇയില്‍ നടത്താന്‍ തീരുമാനം. ഇന്ത്യയില്‍ നടക്കേണ്ടിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് മത്സരങ്ങള്‍. യുഎഇയില്‍ ടി20 ലോകകപ്പ് നടക്കുകയാണെങ്കില്‍ ഐപിഎല്‍ കലാശക്കൊട്ട് കഴിഞ്ഞ് ഒരു ദിവസത്തെ ഇടവേളക്ക് ശേഷമായിരിക്കും ടി20 ലോകകപ്പ് ആരംഭിക്കുക. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ ഫൈനല്‍.

സെപ്തംബര്‍ 19 മുതലാണ് ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങള്‍ ദുബായില്‍ നടത്താന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ടി20 ലോകകപ്പ് ദുബായിലായിരിക്കുമെന്ന കാര്യം ബിസിസിഐ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെങ്കിലും ലോകകപ്പിന്റെ ഒരുക്കങ്ങള്‍ ദുബായില്‍ ബിസിസിഐ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 28ന് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ടി20 ലോകകപ്പിലെ ആദ്യ റൗണ്ടില്‍ 12 മത്സരങ്ങളാകും ഉണ്ടാകുക. എട്ടു ടീമുകളാണ് ആദ്യ റൗണ്ടില്‍ മത്സരിക്കുന്നത്. ഇതില്‍ നിന്ന് യോഗ്യത നേടുന്ന നാല് ടീമുകള്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. ഒക്ടോബര്‍ 24ന് ആരംഭിക്കുന്ന സൂപ്പര്‍ 12 പോരാട്ടങ്ങളില്‍ 30 മത്സരങ്ങളാകും ഉണ്ടാകുക. ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പായി തിരിച്ചാവും മത്സരങ്ങള്‍. ഇതില്‍ നിന്ന് യോഗ്യത നാലു ടീമുകള്‍ സെമിയിലേക്ക് മുന്നേറും നവംബര്‍ 14നാണ് ഫൈനല്‍.

Related Articles

Back to top button