IndiaLatest

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

“Manju”

മുംബൈ: പുതിയ വര്‍ഷത്തിലെ ആദ്യവ്യാപാരദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി. സെന്‍സെക്‌സ് 300 പോയന്റ് ഉയര്‍ന്ന് 58,554ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തില്‍ 17,449ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, സണ്‍ ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.ബിഎസ്‌ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.5ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button