KeralaLatest

സഞ്ജയൻ-ഹാസ്യത്തിലൂടെ സമൂഹത്തെ വിമർശിച്ച് എഴുത്തുകാരൻ, പത്രാധിപർ

“Manju”

കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. ജൂന്ന് 13 നു അദ്ദേഹത്തിന്റെ 117 ആം ജന്മദിനമാണ്. തലശ്ശേരിയിലാണ് ജനിച്ചതെങ്കിലും കോഴിക്കൂട്ടായിരുന്നു അദ്ദേഹത്തിന്റെ തട്ടകം.

സാഹിത്യത്തില്‍ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കിയ എത്രയോ രചനകളിലൂടെ അനശ്വരസാന്നിദ്ധ്യമായി മാറിയ സഞ്ജയന്‍. ജീവിതം സഞ്ജയന് ദുഃഖനിര്‍ഭരമായിരുന്നു. എന്നിട്ടും അദ്ദേഹം രചനകളിലൂടെ നമ്മെ ചിരിപ്പിച്ചു;ഒട്ടൊക്കെ ചിന്തിപ്പിക്കുകയും ചെയ്തു.

ജീവിത ദുരന്തങ്ങള്‍ക്കിടയില്‍ സഞ്ജയന് എങ്ങനെ ചിരിക്കാന്‍ കഴിഞ്ഞു എന്നത് ഇന്നും ഒരദ്ഭുതമായി തോന്നാം. ‘ഇവിടെ കാണുന്ന ചിരിയും കണ്ണീരും ഒരുപോലെ…മിഥ്യയാണെന്നിരിക്കെ എന്തിനു ചിരിക്കാതിരിക്കണം’ എന്നാണ് സഞ്ജയന്റെ നിരീക്ഷണം. ലോകത്തിലുള്ളവരെല്ലാം ഭ്രാന്തന്മാരായാലുള്ള അവസ്ഥ, സഞ്ജയന്‍……
ഭാവന ചെയ്യുന്നുണ്ട്. ചിലര്‍ കാരണമില്ലാതെ കരയുന്നു. ചിലര്‍ കാരണമില്ലാതെ ചിരിക്കുന്നു. ഇതില്‍ രണ്ടാമത്തേതാണ് കുറെക്കൂടി ഭേദമെന്ന് സഞ്ജയന്‍ വിചാരിക്കുന്ന…

ഗദ്യവും പദ്യവും പത്രപ്രവര്‍ത്തനവുമെല്ലാം സമൂഹത്തിന്‍റെ പൊള്ളത്തരങ്ങള്‍ക്കും അധികാരോന്മുഖതയ്ക്കുമെതിരെയുള്ള ഹാസ്യത്തിന്‍റെ വിശ്വരൂപമമാക്കി സഞ്ജയന്‍ മാറ്റി. ദയാരഹിതമായ പരിഹാസത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമായിരുന്നു സഞ്ജയന് വാക്ക്. പാരഡിയെ സാമൂഹികവിമര്‍ശനത്തിനുള്ള കാവ്യതന്ത്രമായി പ്രയോഗിച്ച ആദ്യകവിയും അദ്ദേഹമാണ്.

കോഴിക്കോട് നഗരത്തിലെ മുന്‍സിപ്പല്‍ ഭരണത്തിന്റെ വീഴ്ചകളും പാളിച്ചകളും കൊള്ളരുതായ്മകളും യഥാര്‍ത്ഥത്തില്‍ സാഹിത്യത്തിന്റെ വിഷയമല്ല, പ്രാദേശിക പത്രപ്രവര്‍ത്തനത്തിന്റെ വിഷയങ്ങളാണ്. സഞ്ജയന്‍ ആദ്യാവസാനം പ്രതിബന്ധത നിറഞ്ഞ ഒരു പത്രപ്രവര്‍ത്തകനായിരുന്നു. ആനുകാലികസംഭവങ്ങളുടെ പ്രതിപാദ്യത്തില്‍ ഹാസ്യത്തിന്റെ കുളിര്‍കാറ്റല്ല, പരിഹാസത്തിന്റെ തിരമാലകളും കൊടുങ്കാറ്റുകളുമാണ് ഉണ്ടാവുക.

വ്യക്തമായ നിലപാടുകളും കുത്യമായ മാര്‍ഗരേഖകളുമുള്ള ഒരു സാമൂഹ്യവിമര്‍ശകനെയുമാണ് സഞ്ജയനിലൂടെ നമുക്ക് കാണാനാവുക. പലരും ധരിക്കാറുള്ളത് എഴുത്തുകാരനും തൂലികാനാമക്കാരനും ഒരേ വ്യക്തി തന്നെയാണ് എന്നാണ്. ഈ വിഷയം സഞ്ജയനോളം തത്ത്വചിന്താപരമായി നിര്‍വചിച്ചവര്‍ ലോകസാഹിത്യത്തില്‍ വേറെ ഉണ്ടോ എന്നറിയില്ല.

സഞ്ജയന്‍ എന്ന നിഷ്പക്ഷനും നീതിമാനുമായ സാമൂഹിക വിമര്‍ശകന്‍ എം.ആര്‍.നായര്‍ എന്ന സാധാരണ മനുഷ്യനില്‍ നിന്ന് എങ്ങനെ വ്യത്യസ്തനാണെന്ന് നിര്‍വചിക്കാനുള്ള ശ്രമമാണിത്. അനീതികളെയും അധര്‍മങ്ങളെയും സമൂഹത്തിന് ഹാനികരമായ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുമ്പോള്‍ സഞ്ജയന്‍ നിഷ്‌കളങ്കമായ പുഞ്ചിരി ഉണര്‍ത്താനല്ല ശ്രമിക്കാറുള്ളത്. അവിടെ ഹാസ്യത്തിന്റെ സ്വരം താഴുകയും വിമര്‍ശനത്തിന്റെ സ്വരമുയരുകയുമാണ് ചെയ്യുക. അധര്‍മങ്ങളെ ചെറുക്കുമ്പോള്‍ സഞ്ജയന്‍ പത്രപ്രവര്‍ത്തകനാണ്, പത്രാധിപരാണ്

കുഞ്ഞുരാമന്‍ വൈദ്യന്‍റെയും മാണിക്കോത്ത് പാറുവമ്മയുടെയും മകനായി 1903 ജൂണ്‍ 13ന് തലശ്ശേരിയില്‍ ജനിച്ച മാണിക്കോത്ത് രാമുണ്ണി നായരാണ് (എം.ആര്‍. നായര്‍) 1943 സെപ്റ്റംബര്‍ 13ന് സഞ്ജയന്‍ ഓര്‍മമാത്രമായി.

സാഹിത്യത്തില്‍ ഓണേഴ്സ് ബിരുദം നേടിയ സഞ്ജയന് ഇംഗ്ളീഷ് കൂടാതെ ഫ്രഞ്ച്, ജര്‍മന്‍, സംസ്കൃതം എന്നീ ഭാഷകളിലും അവഗാഹമുണ്ടായിരുന്നു. കോഴിക്കോട് ഹജൂര്‍ ഓഫീസില്‍ ഗുമുസ്തനായും കോഴിക്കോട്ടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അധ്യാപകനായും ജോലി ചെയ്തു.നിയമപഠനം തിരുവനന്തപുരത്ത്നടത്തിയെങ്കിലും ക്ഷയരോഗബാധമൂലം പൂര്‍ത്തിയാക്കിയില്ല.

സഞ്ജയന്‍ മാസികയിലെ നര്‍മലേഖനങ്ങളാണ് അദ്ദേഹത്തെ അനശ്വരനാക്കിയത്. ആരാധകര്‍ക്കൊപ്പം ഏറെ ശത്രുക്കളെയും അവ അദ്ദേഹത്തിന് നേടിക്കൊടുത്തു.=കേരളപത്രികയുടെ പത്രാധിപസമിതിയംഗമായ(1934) സഞ്ജയന്‍ 1936 ഏപ്രിലില്‍ സഞ്ജയന്‍ മാസിക തുടങ്ങി. 43 ലക്കത്തിനുശേഷം 1939 ഓഗസ്റ്റില്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. 1940 ഓഗസ്റ്റില്‍ വിശ്വരൂപം മാസിക ആരംഭിച്ചു. 1941 ഡിസംബറില്‍ പ്രസിദ്ധീകരണം നിര്‍ത്തി. ജീവിതകാലത്തിനിടയ്ക്ക് പ്രസിദ്ധീകരിച്ച ഏക പുസ്തകം ഒഥെല്ലോ വിവര്‍ത്തനം (1941) മാത്രമായിരുന്നു.

പദ്യം, റിപ്പോര്‍ട്ട്, കത്ത്, നാടകം, ഉപന്യാസം, പ്രസംഗം, കഥാകഥനം, സംവാദം തുടങ്ങിയ ആഖ്യാനരൂപങ്ങളിലുള്ള ഹാസ്യകൃതികളാണ് സഞ്ജയന്‍റെ പ്രധാന രചനകള്‍. ആദ്യോപഹാരം, സാഹിത്യനികഷം (രണ്ടുഭാഗം), ഹാസ്യാഞ്ജലി, സഞ്ജയന്‍ (ആറു ഭാഗം) എന്നിവയിലായി മരണാനന്തരം സഞ്ജയന്‍റെ രചനകള്‍ സമാഹരിച്ചു.

ദുരന്തമയമായിരുന്ന ജീവിതത്തില്‍നിന്നാണ് സഞ്ജയന്‍ ഹാസ്യം വിരിയിച്ചത്. .കുട്ടിക്കാലത്തേ അച്ഛന്‍ നഷ്ടപ്പെട്ട രാമുണ്ണിക്ക് പിന്നീട് ഭാര്യയേയും നഷ്ടപ്പെട്ടജീവിതാവസ്ഥ നേരിടേണ്ടി വന്നു. ഏകപുത്രനും മരിച്ചതോടെ അദ്ദേഹം ആകെ തളര്‍ന്നു. അപ്പോഴും അദ്ദേഹമുയര്‍ത്തിവിട്ട ചിരിയുടെ അലകളിലായിരുന്നു സഹൃദയസമൂഹം

സമകാലിക ലോകത്തിന്റെ ചലനങ്ങളെ രസകരമായി അവതരിപ്പിച്ചിരുന്നു സഞ്ജയന്‍. 1934-36 കാലത്തെഴുതിയ ഹാസ്യ ലേഖനങ്ങളാണ് ‘സഞ്ജയന്‍ സമ്പൂര്‍ണകൃതികളുടെ’ ഒന്നാം .വാള്യത്തിലുള്ളത്.കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ, വിദൂഷകധര്‍മം എന്നാണ് സഞ്ജയന്റെ നിലപാട്.

കരളെരിഞ്ഞുകൊണ്ടുതന്നെയായിരുന്നു സഞ്ജയന്‍ വായനക്കാരെ.ചിരിപ്പിച്ചത്. ദുരന്തങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു ആ ജീവിതത്തില്‍. സഞ്ജയന് 27 വയസ്സുള്ളപ്പോള്‍ ക്ഷയരോഗവതിയായി ഭാര്യ മരിച്ചു. \പിന്നീട്…ഏകമകനും മരിച്ചു. സഞ്ജയന്‍ ക്ഷയരോഗബാധിതനുമായി. വ്യക്തിപരമായ ഈ ദുരന്തങ്ങള്‍ക്കിടയിലാണ് സഞ്ജയസാഹിത്യം വിപുലീകരിക്കുന്നത്.

Related Articles

Back to top button