India

കശ്മീരിൽ ഭീകരരെ വളഞ്ഞ് സൈന്യം; ഏറ്റുമുട്ടൽ തുടരുന്നു

“Manju”

കശ്മീർ: കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നതായി റിപ്പോർട്ട്. ഗാസുവിലെ ഷാലിമാർ എന്ന സ്ഥലത്താണ് ഏറ്റുമുട്ടൽ നടക്കുന്നത്. താഴ്‌വരയിൽ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കാളികളായ തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തിയിരുന്നു.

ഇതിനിടെ സൈന്യത്തിന് നേരെ വെടിവെയ്പ് ഉണ്ടായെന്നാണ് പ്രഥമിക വിവരം. ഭീകരരെ കീഴ്‌പ്പെടുത്തുന്നതിനായി ശക്തമായ നടപടികൾ പുരോഗമിക്കുന്നതായാണ് വിവരം. പ്രദേശത്തേയ്‌ക്ക് കൂടുതൽ സുരക്ഷാ സൈനികരെ നിയോഗിച്ചിട്ടുണ്ട്. ജമ്മു-കശ്മീർ പോലീസും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Related Articles

Back to top button