IndiaKeralaLatest

യുദ്ധസമാന സാഹചര്യം;തയ്യാറെടുപ്പുകൾ അനിവാര്യം

“Manju”

പുണെ: അടുത്ത ഏതാനും ആഴ്ചയ്ക്കിടയില്‍ രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമാകുമെന്ന് പ്രശസ്ത സര്‍ജന്‍ ഡോ. ദേവി പ്രസാദ് ഷെട്ടി. അഞ്ചുലക്ഷം ഐസിയു കിടക്കയും രണ്ടുലക്ഷം നേഴ്സുമാരും ഒന്നരലക്ഷം ഡോക്ടര്‍മാരും സേവനത്തിനുവേണ്ട സ്ഥിതിയാകും ഉണ്ടാകുക. ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്നും സിംബയോസിസ് ഗോള്‍ഡന്‍ ജൂബിലി പ്രഭാഷണ പരമ്ബരയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തുള്ള 75,000–- 90,000 ഐസിയു കിടക്കകളില്‍ ഭൂരിഭാഗവും നിറഞ്ഞു. മൂന്നരലക്ഷം പുതിയ രോഗികളാണ് പ്രതിദിനം ഉണ്ടാകുന്നത്. അത് അഞ്ചുലക്ഷംവരെ ഉയരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുമ്ബോള്‍ ചുറ്റും അഞ്ചുമുതല്‍ 10വരെ പരിശോധനയ്ക്ക് വിധേയരാകാത്ത രോഗികളുണ്ട്. അതായത് നിലവില്‍ ദിനംപ്രതി 20 ലക്ഷത്തോളം പേര്‍ രോഗബാധിതരാകുന്നു. കോവിഡിന് മുമ്ബ് രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റുകളുടെ എണ്ണം 78 ശതമാനം കുറവായിരുന്നു. ഈ അടിയന്തര സാഹചര്യം മറികടക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണം.
ബിഎസ്സി, ജനറല്‍ നേഴ്സിങ് പഠനം പൂര്‍ത്തിയാക്കി പരീക്ഷയ്ക്ക് കാത്തിരിക്കുന്ന 2.20 ലക്ഷം വിദ്യാര്‍ഥികളുണ്ട്. ഇവരെ ആരോഗ്യമന്ത്രാലയം ജോലിക്ക് നിയോഗിക്കണം. പിജി പഠനത്തിനായി നീറ്റ് പരീക്ഷ കാക്കുന്ന 1.30 ഡോക്ടര്‍മാരുണ്ട്. പരീക്ഷ നടത്തി 35,000 സീറ്റ് നികത്തണം. ബാക്കിവരുന്ന ഒരുലക്ഷം പേര്‍ക്ക് ഒരുവര്‍ഷത്തെ കോവിഡ് ഡ്യൂട്ടിക്കുശേഷം ഒരു അവസരംകൂടി നല്‍കണം. പിജി പൂര്‍ത്തിയാക്കിയ 25,000 ഡോക്ടര്‍മാര്‍ വിദേശ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍, സൈന്യത്തിന്റെ സേവനം തുടങ്ങിയവ ഉപയോഗിക്കേണ്ട യുദ്ധസമാന സാഹചര്യമാണിതെന്ന് ഷെട്ടി പറഞ്ഞു.

Related Articles

Back to top button