IndiaLatest

പ്രധാനമന്ത്രിയുടെ മണിപ്പൂര്‍, ത്രിപുര സന്ദര്‍ശനം ഇന്ന്

“Manju”

ഡല്‍ഹി ;പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂര്‍-ത്രിപുര സന്ദര്‍ശനം ഇന്ന്. ഇംഫാലിലും അഗര്‍ത്തലയിലുമായി ഇരുസംസ്ഥാനങ്ങളിലും കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കമിടും. ഇംഫാലില്‍ രാവിലെ 11 മണിക്ക് എത്തുന്ന പ്രധാനമന്ത്രി 4,800 കോടി രൂപയുടെ 22 വികസന പദ്ധതികള്‍ക്ക് തറക്കല്ലിടും.

മണിപ്പൂരില്‍ 1,850 കോടി രൂപയുടെ 13 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി 2,950 കോടി രൂപയുടെ ഒന്‍പത് പദ്ധതികള്‍ക്കും തറക്കല്ലിടും. 1,700 കോടി രൂപയുടെ അഞ്ച് ദേശീയ ഹൈവേ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിടും. മണിപ്പൂരില്‍ ബരാക് നദിക്ക് കുറുകെ നിര്‍മ്മിച്ച 75 കോടി രൂപയുടെ പദ്ധതിയായ സ്റ്റീല്‍ പാലം ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.

Related Articles

Back to top button