KeralaLatest

അ​ദി​നാ​ന്‍ മരിച്ചത് ഗെയിമിലെ നിര്‍ദ്ദേശാനുസരണം

“Manju”

ത​ല​ശേ​രി: ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ല്‍ ഹ​രം ക​യ​റി ഒ​ടു​വി​ല്‍ ഗെയിമില്‍ തോല്‍ക്കുന്ന കുട്ടികള്‍ക്ക് മ​ര​ണ​ത്തെ പു​ല്‍​കാ​ന്‍ വ​ഴി​ക​ള്‍ പ​റ​ഞ്ഞു കൊ​ടു​ത്തും ഓ​ണ്‍​ലൈ​ന്‍ ഗെ​യിം ആ​പ്പു​ക​ള്‍ തന്നെയാണെന്ന് കണ്ടെത്തല്‍.  ആത്മഹത്യയ്ക്കുള്ള വസ്തുക്കള്‍ ഏത് തിരഞ്ഞെടുക്കണമെന്നും അവര്‍ നിര്‍ദ്ദേശിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

അ​ദി​നാ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച സോ​ഡി​യം നൈ​ട്രേ​റ്റ് ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് ല​ഭി​ച്ച​തെ​ന്ന വി​വ​ര​ത്തെത്തു​ട​ര്‍ന്നു ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ര​ണ വ​ഴി​ക​ളും ക​ളി​ക്ക​ള​ത്തി​ല്‍നിന്നു ത​ന്നെ കു​ട്ടി​ക​ള്‍​ക്കു ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

ത​ല​ശേ​രി കൊ​ള​ശേ​രി​യി​ല്‍ സ​മാ​ന​മാ​യ സം​ഭ​വം മു​മ്പ് ന​ട​ന്നി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്ന വ്യ​ക്തി​യു​ടെ വി​ദ്യാ​ര്‍​ഥി​യാ​യ മ​ക​നാ​ണ് അ​ന്ന് ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​നു പി​ന്നാ​ലെ ജീ​വ​ന്‍ ഒ​ടു​ക്കി​യ​ത്. ഈ ​വി​ദ്യാ​ര്‍​ത്ഥി​യു​ടെ ലാ​പ് ടോ​പ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ര​ണ വ​ഴി​യും ഓ​ണ്‍​ലൈ​ന്‍ ഗെ​യിം നി​ര്‍​ദേശി​ച്ച​താ​ണ് വ്യ​ക്ത​മാ​യ​ത്.

ബ്ലൂ​വെ​യി​ല്‍( നീ​ല തി​മിം​ഗ​ലം ) എ​ന്ന ഗെ​യിം ആ​യി​രു​ന്നു ആ ​വി​ദ്യാ​ര്‍ഥി ക​ളി​ച്ചി​രു​ന്ന​ത്. ഡു ​ഓ​ര്‍ ഡൈ ​എ​ന്ന​താ​ണ് ഇ​ത്ത​രം ക​ളി​ക​ളു​ടെ മു​ദ്രാ​വാ​ക്യം. ഇ​ത്ത​രം ഗെ​യിം ക​ളി​ക്കു​ന്ന​വ​ര്‍ ഒ​ടു​വി​ല്‍ ഒ​ന്നെ​ങ്കി​ല്‍ ജ​യി​ക്കു​ക അ​ല്ലെ​ങ്കി​ല്‍ മ​രി​ക്കു​ക എ​ന്ന സ്ഥി​തി​യി​ല്‍ എ​ത്തും.

മ​ര​ണ വ​ഴി​ക​ള്‍ അ​ജ്ഞാ​ത​ന്‍ നി​ര്‍​ദേശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഈ ​ക​ളി​ക​ളി​ല്‍ ഉ​ള്ള​ത്.​ ഈ സം​ഭ​വ​ത്തി​ല്‍ ആ​ദ്യം ഗൗ​ര​വ​മേ​റി​യ അ​ന്വ​ഷ​ണം ന​ട​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ന്വേ​ഷ​ണം നി​ശ്ച​ല​മാ​കു​ക​യാ​യി​രു​ന്നു. മ​കന്റെ മ​ര​ണ​ത്തി​ല്‍ മ​നം നൊ​ന്ത് മാ​താ​പി​താ​ക്ക​ളും പി​ന്നീ​ട് ആ​ത്മഹത്യ ചെ​യ്തി​രു​ന്നു.

അ​ദി​നാ​ന്റെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ ധ​ര്‍​മ​ടം സി​ഐ ടി.​പി സു​മേ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. ജീ​വ​നൊ​ടു​ക്കു​ന്ന​തി​നു മു​മ്പ് അ​ദി​നാ​ന്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്ത മൊ​ബൈ​ല്‍ ഫോ​ണി​ന്റെ ഡി​സ് പ്ലേ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്‍ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ഡാ​റ്റ ബ്രേ​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല.

ഫോ​റ​ന്‍​സി​ക് ലാ​ബി​ന്റെ സ​ഹാ​യ​ത്തോ​ടെ ഡാ​റ്റ ബ്രേ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. അ​ദി​നാ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച സോ​ഡി​യം നൈ​ട്രേ​റ്റ് ല​ഭി​ച്ച വ​ഴി​യെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ച്‌ വ​രി​ക​യാ​ണ്. ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മി​ന് അ​ടി​പ്പെ​ട്ടി​രു​ന്ന അ​ദി​നാ​നെ പ​ല ത​വ​ണ കൗ​ണ്‍​സി​ലിം​ഗി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്ന​താ​യും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു.

ക​തി​രൂ​ര്‍ മ​ലാ​ല്‍ എ ​കെ ജി ​വാ​യ​നാ​ശാ​ല​ക്ക് സ​മീ​പ​ത്തെ അ​ഥ​ര്‍​വ് (14) എ​ന്ന വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ചു മ​ഹാ​രാ​ഷ​ട്ര പോ​ലീ​സിന്റെ അ​ന്വ​ഷ​ണ​വും ന​ട​ന്നു വ​രി​ക​യാ​ണ്. മ​ഹാ​രാ​ഷ​ട്ര​യി​ലെ കൊ​ല്ലാ​പ്പൂ​ര്‍ ഷ​ന്‍ വാ​ര്‍ പേ​ട്ടി​ലെ വീ​ട്ടി​ല്‍ വെ​ച്ചാ​ണ് അ​ഥ​ര്‍​വ് ജീ​വ​നൊ​ടു​ക്കി​യ​ത്.

Related Articles

Back to top button