KeralaKozhikodeLatest

വിശ്വജ്ഞാന മന്ദിരത്തിൽ 165 മത് വൃക്ഷ തൈ നട്ട് ദേവിക ദീപക്

“Manju”

കോഴിക്കോട് : കേരളത്തിൽ സഞ്ചരിക്കുന്ന പാതയോരങ്ങളിൽ പ്രകൃതിക്കിണങ്ങിയ രീതിയിൽ ആയിരം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുക എന്ന മഹത്തരമായ കർമ്മം നിർവ്വഹിച്ചു വരുകയാണ് രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ
ദേവിക ദീപക്.

വേങ്ങേരി ന്യൂ ബസാർ സ്വദേശിനിയായ ദേവിക ദീപക് “മരം ഒരു വരം ” എന്ന സന്ദേശം പകരുന്ന ഈ ദൗത്യത്തിന്റെ 165 മത് വൃക്ഷതൈ ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ചിലെ വിശ്വജ്ഞാന മന്ദിരം പൂന്തോട്ടത്തിൽ നട്ടു. തന്റെ 165 മത് വൃക്ഷതൈ നട്ടു.

വിശ്വജ്ഞാന മന്ദിരത്തിൽ വെച്ച് കോഴിക്കോട് ഏരിയ ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി , ഇൻചാർജ് സ്വാമി സത്യചിത്ത് ജ്ഞാന തപസ്വി, ആശ്രമം അഡ്വൈസറി ബോർഡ് അഡ്വൈസർ (ഇൻഡസ്ട്രീസ്). കേളൻ ടി.പി. ,രാധാക്യഷ്ണൻ എം, ആശ്രമം ബ്രാഞ്ച് കോർഡിനേഷൻ കമ്മിറ്റി മെമ്പർമാരായ മുരളീചന്ദ്രൻ സി. ബി.,  പ്രദീപൻ പി.,  ശശിധരൻ പി. , രവീന്ദ്രൻ എം, അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ) ജുബിൻ ബാബു എന്നിവർ ചേർന്ന് ദേവകയിൽ നിന്ന് വൃക്ഷ തൈ ഏറ്റുവാങ്ങി.

ദേവിക പഠിക്കുന്ന സ്കൂൾ പ്രിൻസിപ്പാൾ Nigel David Mendoza  നൽകിയ 16 വൃക്ഷതൈകളോട് കൂടി ഈ പ്രയത്നത്തിന് തുടക്കം കുറിച്ചത്.  ദേവിക റോഡിന്റെ വശങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, വിവിധ പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂളിൽ 15 ഓളം വൃക്ഷതൈകളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.

ഗുൽമോഹർ, കൊന്ന, മഞ്ചാടി, ബദാം, ഉങ്ങ്, ആരിവേപ് , ഫൈക്കസ്, ഇലഞ്ഞി, അശോക മരം, സൂര്യകാന്തി, ബട്ടർ , സപ്പോട്ട, റമ്പൂട്ടാൻ, ആൽ മരം കുങ്കുമം, മാവ്, പുളി, തുടങ്ങി 600 ഓളം വൃക്ഷതൈകൾ തന്റെ വസതിയിൽ ശേഖരിച്ചിട്ടുണ്ട്.

വേങ്ങേരി ന്യൂബസാർ ദേവകി നിവാസൽ ദീപക് കെ.പി, സിൻസി കെ.പി. എന്നിവരുടെ മകളായ ദേവിക മലാപ്പറസ് ലിറ്റിൽ കിംഗ്സ് ആംഗളോ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയാണ്.

Related Articles

Back to top button