KeralaLatestThiruvananthapuram

കാർഷിക നന്മയുടെ മഹിമയൊരുക്കി ഞാറ്റുവേല ചന്തയ്ക്ക് തുടക്കം

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട് : കാർഷിക നന്മയുടെ മഹിമയൊരുക്കി ഞാറ്റുവേല ചന്തയ്ക്ക് നെല്ലനാട് – പുല്ലമ്പാറ ഗ്രാമ പഞ്ചായത്തുകളിൽ തുടക്കം. ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്‍റ് സുജിത് എസ് കുറുപ്പും, പുല്ലമ്പാറ കൃഷിഭവനിൽ പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അസീന ബീവിയും ഞാറ്റുവേല ചന്തകൾ ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസർമാർ പദ്ധതി വിശദീകരണം നടത്തി. പച്ചക്കറി വികസന പദ്ധതി പ്രകാരം രൂപീകരിക്കപ്പെട്ട ക്ലസ്റ്റർ നഴ്സറികൾ, കാർഷിക കർമ്മസേന, അഗ്രോ സർവ്വീസ് സെന്‍റർ നഴ്സറികൾ, കാർഷിക സർവ്വകലാശാല, വിഎഫ്പിസികെ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന വിത്തുകൾ നടീൽ വസ്തുക്കൾ എന്നിവയായണ് ഞാറ്റുവേല ചന്തയിൽ വിൽപന നടത്തുന്നത്.

കർഷകർ പരമ്പരാഗതമായി സംരക്ഷിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന വിത്തിനങ്ങളുടെ വിൽപനയും കൈമാറ്റവും ഇതോടൊപ്പം നടന്നു. കോവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്.

Related Articles

Back to top button