KeralaLatest

ജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

“Manju”

കോഴിക്കോട്: എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ ജല ജീവന്‍ മിഷന്‍ വഴി നടപ്പിലാക്കുന്ന ജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍. മണ്ഡലത്തില്‍ ജലജീവന്‍ മിഷന്‍വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജലസേചന വകുപ്പുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥതല യോഗത്തില്‍ ധാരണയായി.

കക്കോടി, കുരുവട്ടൂര്‍, ചേളന്നൂര്‍ പഞ്ചായത്തുകളിലെ കനാല്‍ റോഡുകളില്‍ പൈപ്പ് ലൈന്‍, കുടിവെള്ള കണക്ഷന്‍ എന്നിവക്ക് കുഴിയെടുക്കുന്നതിന് ജലസേചന വകുപ്പ് അനുമതി നല്‍കിയതായി ഇറിഗേഷന്‍ വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു. ജലജീവന്‍ മിഷന്‍ വഴി കുടിവെള്ള വിതരണത്തിന് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ ജലജീവന്‍ മിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.എസ്.ബിജു, അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ സി.എച്ച്‌.ഹാബി, ബിനോജ് കുമാര്‍, അജിത്, ഹമീദ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ.ടി.സുജാത, ഓവര്‍സിയര്‍ സുപിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button