IndiaLatest

യു​കെ​യി​ല്‍ കോ​വി​ഡ് മരണം ഒ​ന്ന​ര ല​ക്ഷം കടന്നു

“Manju”

യു​കെ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ മ​രി​ച്ചു. കോ​വി​ഡ് വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച യു​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ്രി​ട്ട​ണ്‍. ക​ഴി​ഞ്ഞ​യാ​ഴ്ച യു​കെ​യി​ല്‍ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു​ശേ​ഷം രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 146,390 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അതേ സമയം ഒമിക്രോണിനെ നിസാരവത്ക്കരിക്കുന്ന പൊതു പ്രവണതയ്ക്കെതിരെ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഒമിക്രോണ്‍ അപകടകാരിയല്ലെന്ന വാദം തെറ്റാണെന്നും ഈ വകഭേദം മൂലവും രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങളുണ്ടാവുകയും ചെയ്യുന്നുണ്ടെന്ന് ഡബ്ല്യു.എച്ച്‌.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

ഒമിക്രോണ്‍ മൂലം രാജ്യത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ട്. ലോകത്ത് ആരോഗ്യ സംവിധാനങ്ങള്‍ തികയാതെ വരുന്ന അവസ്ഥയിലേക്കെത്തിക്കാന്‍ ഒമിക്രോണിന് സാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

Related Articles

Back to top button