International

അഫ്ഗാനിസ്ഥാനിലെ പാക് അതിർത്തിയിൽ സ്‌ഫോടനം;

“Manju”

കാബൂൾ : അഫ്ഗാനിസ്ഥാനിൽ നടന്ന സ്‌ഫോടനത്തിൽ 9 കുട്ടികൾ കൊല്ലപ്പെട്ടു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പാക് അതിർത്തിക്ക് സമീപം നഗർഹാർ പ്രവിശ്യയിൽ ലാലോപാറിലാണ് സംഭവം.

ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കാർ സ്‌ഫോടക വസ്തുവിൽ ഇടിച്ചാണ് അപകടം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് പിന്നിൽ ഐഎസ് ആണോയെന്ന് താലിബാൻ സംശയിക്കുന്നു. രാജ്യത്ത് നേരത്തെയും ഇത്തരത്തിലുളള സ്‌ഫോടനങ്ങൾ നടന്നിട്ടുണ്ട്. ചാവേർ ആക്രമണമാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

Related Articles

Back to top button