LatestThiruvananthapuram

പ്രേം നസീര്‍ മാധ്യമ പുരസ്‌കാരം പ്രതീഷ് ശേഖറിന്

“Manju”

തിരുവന്തപുരം ; നാലാമത് പ്രേം നസീര്‍ ദൃശ്യ അച്ചടി മാധ്യമ അവാര്‍ഡില്‍ മികച്ച ചലച്ചിത്ര റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ് നാനാ മാഗസിനില്‍ മലയാള സിനിമാ പി ആര്‍ ഓയും മാധ്യമ പ്രവര്‍ത്തകനുമായ പ്രതീഷ് ശേഖര്‍ എഴുതിയ അന്യമല്ലാത്ത അനുഭവങ്ങള്‍ എന്ന ലേഖനത്തിനു ലഭിച്ചു.

തിരുവന്തപുരത്തു ഇന്നലെ നടന്ന ചടങ്ങില്‍ പ്രശസ്ത അഭിനേത്രി കെ. ആര്‍. വിജയ പ്രേം നസീര്‍ പുരസ്കാര പത്രവും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പ്രേംനസിര്‍ മാധ്യമ അവാര്‍ഡും സമ്മാനിച്ചു. പ്രേം നസീറിന്റെ മുപ്പത്തി മൂന്നാം ചരമവാര്‍ഷിക ദിനാചരണം സ്പീക്കര്‍ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വി ശശി എം എല്‍ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ ജി ആര്‍ അനില്‍, വി ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്‌പീക്കര്‍ പാലോട് രവി, അയിലം ഉണ്ണികൃഷ്ണന്‍, പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ്, ബാലു കിരിയത്ത്, തെക്കന്‍ സ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button