IndiaLatest

പ്രാരംഭ് ഉച്ചകോടി; പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും

“Manju”

പ്രാരംഭ് ഉച്ചകോടി; സ്റ്റാർട്ട് അപ്പുകളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന  ചെയ്യും

ശ്രീജ.എസ്

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ അന്താരാഷ്ട്ര ഉച്ചകോടിയായ പ്രാരംഭ് ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് സ്റ്റാര്‍ട്ട് അപ്പുകളുമായി അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും.

2018 ഓഗസ്റ്റില്‍ കാഠ്മണ്ഡുവില്‍ നടന്ന നാലാമത് ബിംസ്റ്റെക്ക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് പ്രാരംഭ് ഉച്ചകോടി നടക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി 24 സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. 25 രാജ്യങ്ങളും 200 ല്‍ അധികം ആഗോള പ്രാസംഗികരും ഉച്ചകോടിയില്‍ പങ്കെടുക്കും.

Related Articles

Back to top button