InternationalLatest

ലൂകാസ് ഡിഗ്നെ ആസ്റ്റണ്‍ വില്ലയില്ലേയ്ക്ക്

“Manju”

ബാഴ്സലോണയില്‍ നിന്ന് കൗട്ടീനോയെ സ്വന്തമാക്കിയതിനു പിന്നാലെ ആസ്റ്റണ്‍ വില്ല ഒരു വലിയ സൈനിങ് കൂടെ പൂര്‍ത്തിയാക്കുന്നു.എവര്‍ട്ടന്റെ ലെഫ്റ്റ് ബാക്കായ ലൂകാസ് ഡിഗ്നെയാണ് വില്ലയിലേക്ക് എത്തുന്നത്. ലൂക്കാസ് ഡിഗ്‌നെയുടെ കൈമാറ്റത്തിനായി ആസ്റ്റണ്‍ വില്ല എവര്‍ട്ടണുമായി 25 മില്യണ്‍ പൗണ്ടിന് ട്രാന്‍സ്ഫര്‍ തുക സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്രഞ്ച് ഡിഫന്‍ഡര്‍ റഫ ബെനിറ്റസുമായി ഉടക്കിയതിനാല്‍ ആണ് ക്ലബ് വിടേണ്ടി വരുന്നത്.

താരം ഇന്ന് മെഡിക്കല്‍ പൂര്‍ത്തിയാക്കി ടീമിനൊപ്പം ചേരും. 2018ല്‍ ബാഴ്സലോണയില്‍ നിന്നായിരുന്നു താരം എവര്‍ട്ടണിലേക്ക് എത്തിയത്‌. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് എതിരായ ലീഗ് മത്സരത്തില്‍ ഡിനെയും കൗട്ടീനോയും അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button