KeralaLatestThiruvananthapuram

നാലര ലക്ഷം വാഹനങ്ങള്‍ കരിമ്പട്ടികയില്‍

“Manju”

തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് കരിമ്പട്ടികയില്‍പെടുത്തിയ നാലര ലക്ഷം വാഹനങ്ങള്‍. ‘വാഹന്‍’ സോഫ്റ്റ്‌വേറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവില്‍വന്നത്. പിഴ കുടിശികയുടെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന ഹൈക്കോടതി വിധിയുടെ ബലത്തില്‍ ടാക്‌സി, ട്രാന്‍സ്‌പോര്‍ട്ട് വാഹന ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ മറികടക്കുകയാണ്.

52.30 കോടിരൂപയാണ് മോട്ടോര്‍ വാഹന വകുപ്പിന് പിഴയായി കിട്ടാനുള്ളത്. എന്നാലിപ്പോള്‍ പിഴ അടയ്ക്കാതെ ഈ വാഹന ഉടമകള്‍ നിയമലംഘനം തുടരുന്ന അവസ്ഥയാണ്. തിരുവനന്തപുരത്ത് മറ്റൊരുവാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെപോയ കാറിന് 36,500 രൂപയാണ് പിഴ ചുമത്തിയത്. 2013 മുതലുള്ള വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയാണിത്. പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈല്‍ നമ്പരിലേക്ക് എസ്.എം.എസായി അറിയിക്കാറുണ്ടെങ്കിലും പലരും തെറ്റായ നമ്പറുകളാണ് നല്‍കാറുള്ളത്. ഇതും മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയാണ്.

Related Articles

Back to top button