Latest

അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശം

“Manju”

ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രിയെ ഇ​നി​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്ന് ഭീ​ഷ​ണി സ​ന്ദേ​ശം ഉയര്‍ന്നു. സി​ഖ്ഫോ​ര്‍ ജ​സ്റ്റി​സി​ന്‍റെ പേ​രി​ല്‍ സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ര്‍​ക്കാ​ണ് ഫോ​ണിലൂടെയുള്ള ഭീഷണി സ​ന്ദേ​ശം എത്തിയത്.ഇ​ന്ത്യ​യു​ടെ അ​ഖ​ണ്ഡ​ത കാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി​ക്ക് ആ​വി​ല്ലെ​ന്നും പ്രധാനമന്ത്രി നരേന്ദ്ര മോ​ദി​യെ ഇ​നി​യും വ​ഴി​യി​ല്‍ ത​ട​യു​മെ​ന്നു​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, പ​ഞ്ചാ​ബി​ല്‍ മോ​ദി​യെ റോ​ഡി​ല്‍ ത​ട​ഞ്ഞ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ സു​പ്രീം കോ​ട​തി അ​ഞ്ചം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. വി​ര​മി​ച്ച മു​ന്‍ ജ​സ്റ്റി​സ് ഇ​ന്ദു മ​ല്‍​ഹോ​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും അ​ന്വേ​ഷ​ണം ന​ട​ക്കു​ക. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി ഉ​ദ്യോ​ഗ​സ്ഥ​രും പ​ഞ്ചാ​ബ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് സ​മി​തി​യി​ലു​ണ്ടാ​കു​ക. സ​മാ​ന സം​ഭ​വ​ങ്ങ​ള്‍ ഇ​നി​യു​ണ്ടാ​വാ​തി​രി​ക്കാ​നു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും സ​മി​തി നല്‍കും.

Related Articles

Back to top button