IndiaLatest

ഫീസ് കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍

“Manju”

ന്യൂഡല്‍ഹി: സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ 50% സീറ്റുകളില്‍ ഫീസ് കുറയ്ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍എംസി). സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും ഡീംഡ് സര്‍വകലാശാലകളിലെയും പകുതി സീറ്റുകളിലേക്കുള്ള ഫീസ് അതത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ ഫീസിന് തുല്യമാക്കണമെന്ന് എന്‍എംസി അറിയിച്ചു.

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഫീസ് കുറയ്ക്കുന്നത് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓരോ സംസ്ഥാനത്തിന്റെയും ഫീസ് സ്ഥിരീകരണ സമിതി അതാത് മെഡിക്കല്‍ കോളേജുകളില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും നടപ്പാക്കേണ്ടി വരുമെന്ന് എന്‍എംസി കൂട്ടിച്ചേര്‍ത്തു.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും ഡീംഡ് സര്‍വകലാശാലകളിലെയും 50% സീറ്റുകളുടെ ഫീസ് സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ സര്‍ക്കാര്‍ സര്‍വകലാശാലയ്ക്ക് തുല്യമാക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിക്കൊണ്ട് ഫെബ്രുവരി മൂന്നിന് എന്‍എംസി ഓഫീസ് മെമ്മോറാണ്ടം നല്‍കിയിരുന്നു. വിദ്യാഭ്യാസം ‘ലാഭത്തിന് വേണ്ടിയല്ല’ എന്ന തത്വം കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അമിതമായ ലാഭഘടകങ്ങള്‍ ഫീസില്‍ ചേര്‍ക്കാന്‍ അനുവദിക്കരുതെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു.

 

Related Articles

Back to top button