IndiaLatest

തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ തുടങ്ങി

“Manju”

നാഗര്‍കോവില്‍: തമിഴ്‌നാട്ടില്‍ തീവ്ര ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ഇതോടെ ജില്ലയിലാകെ പൊലീസ് പരിശോധന കര്‍ശനമാക്കി. ഇന്ന് രാവിലെ മുതല്‍ 30 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ തീവ്ര ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. പാല്‍, പത്രം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന കടകള്‍ തുറക്കാം. ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം. പലചരക്ക് കടകള്‍ തുറക്കില്ല. പച്ചക്കറി, പഴ വര്‍ഗങ്ങള്‍ വാഹനങ്ങളില്‍ വില്പനനടത്താം. മീന്‍, മാംസ വില്പന അനുവദിക്കില്ല. പൊതുഗതാഗതം അനുവദിക്കില്ല.

തീവ്രലോക്ക്ഡൗണിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലാകെ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തില്‍ 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇടറോഡുകള്‍ ബാരിക്കേട് ഉപയോഗിച്ച്‌ അടച്ച്‌ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴ ഇടാക്കുകയും ചെയ്യുന്നുണ്ട്. തീവ്രലോക്ക് ഡൗണിനെത്തുടര്‍ന്ന് വിവാഹങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച വിവാഹങ്ങള്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞ ശേഷം മാത്രമേ നടത്താന്‍ അനുവാദമുള്ളൂ.

Related Articles

Back to top button