KeralaLatest

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഇന്ന് ആലപ്പുഴയില്‍

“Manju”

ആലപ്പുഴ: തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച്‌ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദുരീകരിക്കുന്നതിനായി ആലപ്പുഴ ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ ഇന്ന് (ജനുവരി 13) ആലപ്പുഴ എസ്.വി.ഡി സെന്റിനറി ഓഡിറ്റോറിയത്തില്‍ നടക്കും.

ജില്ലയുടെ ചുമതലയുള്ള ഫിഷറീസ് -സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കെ. റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍ പദ്ധതിയെക്കുറിച്ച്‌ വിശദീകരിക്കും. കെ. റെയില്‍ പ്രോജക്‌ട് ആന്റ് പ്ലാനിംഗ് ഡയറക്ടര്‍ പി. ജയകുമാര്‍ സ്വാഗതവും ജോയിന്റ് ജനറല്‍ മാനേജര്‍ ജി. അനില്‍കുമാര്‍ നന്ദിയും പറയും. പദ്ധതി സംബന്ധിച്ച സംശയങ്ങള്‍ക്ക് മന്ത്രിമാരും കെ-റെയില്‍ പ്രതിനിധികളും മറുപടി നല്‍കും.

രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Related Articles

Back to top button