KeralaLatest

വാര്‍ത്തകള്‍ തെറ്റ്; മൂന്ന്​ തവണ പരിശോധിച്ചു. കോവിഡില്ല ​-വീണ ജോര്‍ജ്​​

“Manju”

തിരുവനന്തപുരം: മൂന്ന്​ തവണ കോവിഡ്​ പരിശോധന നടത്തിയെന്നും മൂന്ന്​ വട്ടവും നെഗറ്റിവാണെന്നും മന്ത്രി വീണ ജോര്‍ജ്​​.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയുണ്ടായിരുന്നു. രണ്ടുതവണ ആര്‍.ടി.പി.സി.സി.ആര്‍ പരിശോധന നടത്തിയപ്പോഴും നെഗറ്റിവായിരുന്നു. നിജസ്ഥിതി തിരക്കാതെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തിങ്കളാഴ്ചയും ടെസ്റ്റ്​ ചെയ്തു. നെഗറ്റിവാണ്. ‘ഡെങ്കിയും നെഗറ്റിവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനി ഉണ്ടായിരുന്നു. രണ്ടു തവണ RTPCR പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആയിരുന്നു. നിജസ്ഥിതി തിരക്കാതെ മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. തെറ്റായ വാര്‍ത്ത മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാകുമെന്ന് കണ്ടതുകൊണ്ടാണ് ഇത് ഇവിടെ കുറിയ്ക്കുന്നത് . ഇന്നും ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്. ‘ഡെങ്കിയും നെഗറ്റീവ്. വൈറല്‍ ഫീവര്‍ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു.

അനേകം പേര്‍ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി.

Related Articles

Back to top button