KeralaLatest

അറബിക്കടലില്‍ തടിതുരപ്പന്‍ കക്കയെ കണ്ടെത്തി ഗവേഷകര്‍

“Manju”

കൊച്ചി: മരം തുരന്ന് ചെറിയ തരികളാക്കി ഭക്ഷണമാക്കുന്ന തരം കക്കയെ കണ്ടെത്തി കുസാറ്റ് ഗവേഷകര്‍. കിഴക്കന്‍ അറബിക്കടലില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയിരിക്കുന്നത്.
കുസാറ്റിലെ മറൈന്‍ സയന്‍സ് ഡീനും പരിസ്ഥിതി ഗവേഷകനുമായ പ്രൊഫ.ബിജോയ് നന്ദനോടുള്ള ആദരസൂചകമായി ‘ സൈലോഫാഗ നന്ദാനി’ എന്നാണ് ഈ കക്കയ്‌ക്ക് ഗവേഷകര്‍ പേര് നല്‍കിയിരിക്കുന്നത്. ആഴക്കടലില്‍ വളരുന്ന ഇവയുടെ ജീവിത രീതികളെ കുറിച്ചുള്ള അറിവുകള്‍ പരിമിതമാണ്. സ്വന്തം തോട് കൊണ്ട് മരം തുരന്ന് ഊര്‍ജ്ജസ്രോതസ്സായി ഉപയോഗിക്കുകയാണ് ഇവ ചെയ്യുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കി.

കുസാറ്റ് മറൈന്‍ ബയോളജി, മൈക്രോ ബയോളജി, ബയോകെമിസ്ട്രി വകുപ്പുകളിലെ ഗവേഷകരായ ഡോ.പി.ആര്‍.ജയചന്ദ്രന്‍, എം.ജിമ, ബ്രസീലിലെ സാവോപോളോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള മാര്‍സെല്‍ വെലാസ്‌കസ് എന്നിവരാണ് ഇതിനെ കണ്ടെത്തിയത്. സൈലോഫാഗൈഡേ കുടുംബത്തില്‍ പെടുന്ന ആഴക്കടല്‍ കക്കയാണിത്.

Related Articles

Back to top button