KeralaLatest

മു​ങ്ങി​ത്താ​ഴ്ന്ന കു​ട്ടി​യെ ര​ക്ഷി​ച്ച്‌ റ​യാ​നും ദാ​നി​ഷും

“Manju”

ചേ​ലേ​മ്പ്ര: കു​ള​ത്തി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന കു​ട്ടി​യെ ര​ക്ഷി​ച്ച്‌​ നാ​ടി​ന്റെ അ​ഭി​മാ​ന​മാ​യി മു​ഹ​മ്മ​ദ് റ​യാ​നും മു​ഹ​മ്മ​ദ് ദാ​നി​ഷും. വ​ഴു​തി ച​തു​പ്പി​ല്‍ കാ​ല് കു​ടു​ങ്ങു​ക​യും തു​ട​ര്‍​ന്ന് ആ​ഴ​ങ്ങ​ളി​ലേ​ക്ക് മു​ങ്ങു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യം തൊ​ട്ട​പ്പു​റ​ത്ത് കു​ള​ത്തി​ല്‍​ത​ന്നെ കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന 13, 15 വ​യ​സ്സു​കാ​രാ​യ മു​ഹ​മ്മ​ദ് റ​യാ​നും മു​ഹ​മ്മ​ദ് ദാ​നി​ഷും ചേ​ര്‍​ന്ന് പാ​യ​ലു​ക​ള്‍​ക്കി​ട​യി​ല്‍ കു​ടു​ങ്ങി മു​ങ്ങി​ത്താ​ണു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ല്‍ എ​ത്തി​ച്ചു. ക​ര​ക്കെ​ത്തി​ച്ച കു​ട്ടി​യു​ടെ ദേ​ഹ​ത്തു​ണ്ടാ​യി​രു​ന്ന പാ​യ​ല്‍ എ​ടു​ത്തു​മാ​റ്റി കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി അ​മ്മ​യു​ടെ കൈ​യി​ല്‍ ഏ​ല്‍​പി​ച്ചാ​ണ് റ​യാ​നും ദാ​നി​ഷും മ​ട​ങ്ങി​യ​ത്.
മു​ഹ​മ്മ​ദ് ദാ​നി​ഷ് കോ​ഴി​ക്കോ​ട് രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യും മു​ഹ​മ്മ​ദ് റ​യാ​ന്‍ കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഗ​വ. മോ​ഡ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​ണ്. കു​ട്ടി​ക​ളെ വാ​ര്‍​ഡ് അം​ഗം ഉ​ഷ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ക്കു​ക​യും ഉ​പ​ഹാ​രം കൈ​മാ​റു​ക​യും ചെ​യ്തു. അ​ഷ്റ​ഫ്, ഗോ​പി, ഷെ​ഫീ​ഖ് കാ​ക്ക​ഞ്ചേ​രി, ദാ​സ​ന്‍, അ​നീ​ഫ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button