KeralaLatest

നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

കൊച്ചി : നടനും എംപിയുമായ സുരേഷ് ഗോപിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞാന്‍ ക്വാറന്റൈനിലാണ്. ചെറിയ ഒരു പനി അല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. ഈ അവസ്ഥയില്‍ എല്ലാവരും സാമൂഹിക അകലം പാലിക്കുകയും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യണം. നിങ്ങള്‍ സുരക്ഷിതരായിരിക്കുകയും മറ്റുള്ളവരെ സുരക്ഷിതമാക്കാനുള്ള മനസ്സുണ്ടാവുകയും വേണം’- സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.

ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പാപ്പനിലാണ്‌ സുരേഷ് ഗോപി ഇപ്പോള്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്നത്. സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. നേരത്തെ നടന്‍ മമ്മൂട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയില്‍ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Related Articles

Back to top button