KeralaLatest

പ്രസ്ഥാനത്തിനുവേണ്ടിയുള്ള ജീവിതമായിരുന്നു തോപ്പില്‍ രവിയുടേതെന്ന് ഉമ്മന്‍ ചാണ്ടി

“Manju”

Image result for പ്രസ്ഥാനത്തിനുവേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു തോപ്പില്‍ രവിയുടേതെന്ന് ഉമ്മന്‍ ചാണ്ടി.

ശ്രീജ.എസ്

കൊല്ലം : പ്രസ്ഥാനത്തിനുവേണ്ടി സമര്‍പ്പിതമായ ജീവിതമായിരുന്നു തോപ്പില്‍ രവിയുടേതെന്ന് ഉമ്മന്‍ ചാണ്ടി. തോപ്പില്‍ രവിയുടെ മുപ്പത്തിയൊന്നാം ചരമവാര്‍ഷികത്തോട് അനുബന്ധിച്ച്‌ തോപ്പില്‍ രവി ഫൗണ്ടേഷന്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള വിദ്യാര്‍ത്ഥി യൂണിയനിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച്‌, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തി, പ്രസ്ഥാനം ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. തോപ്പില്‍ രവിയുടെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

Related Articles

Back to top button