IndiaLatest

ഇന്ത്യ വിരുദ്ധ നടപടി തെറ്റായിരുന്നു : മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

ഡല്‍ഹി: മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് തന്റെ ഭരണത്തിന്റെ അവസാന വര്‍ഷങ്ങളില്‍ സ്വീകരിച്ച ഇന്ത്യ വിരുദ്ധ നടപടി ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ഏറ്റുപറഞ്ഞു. കശ്മീരിനെക്കുറിച്ചുള്ള തന്റെ തെറ്റായ നിലപാടുകള്‍ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാകാന്‍ കാരണമായെന്ന് മഹാതീര്‍ ചൂണ്ടിക്കാട്ടി.

‘ കശ്മീരിനെക്കുറിച്ച്‌ എന്റെ പല പരാമര്‍ശങ്ങളും വിഡ്ഢിത്തമായാരുന്നു. അന്ന് ഒരു പ്രധാനമന്ത്രിയില്‍ നിന്ന് മാറി, ഒരു ഇസ്ലാമിസ്റ്റ് ആയി ചിന്തിച്ചതിനാലാണ് അത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്. ഈ നിലപാടുകള്‍ തന്നെയാണ് അധികാരത്തില്‍ നിന്ന് പുറത്ത് പോയതിന്റെ പ്രധാന കാരണമായതും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മികച്ചതായിരുന്നു. ഞാന്‍ അധികാരത്തില്‍ ഇരുന്ന ആദ്യ സമയത്തും അത് നല്ല രീതിയിലാണ് പൊയ്‌ക്കൊണ്ടിരുന്നത്. പിന്നീടതിന് മാറ്റം സംഭവിച്ചു. ഇത് പിന്നീട് രാജ്യങ്ങളുടെ സൗഹൃദത്തേയും സാരമായി ബാധിച്ചുവെന്നും’ മഹാതീര്‍ വ്യക്തമാക്കി.

കശ്മീര്‍ വിഷയത്തില്‍ അന്ന് മലേഷ്യന്‍ സര്‍ക്കാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ മലേഷ്യയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരുന്നു. മലേഷ്യന്‍ പാമോയില്‍, പാമൊലീന്‍ എന്നിവയുടെ ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. മലേഷ്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ കരുത്തായിരുന്ന പാമോയില്‍ ഇറക്കുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണം മലേഷ്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.

‘എല്ലാ രീതിയിലും മികച്ച ഭരണം നടത്തുന്ന ഒരു വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തന്‍. അദ്ദേഹത്തിന്റെ കീഴിലുള്ള ഇന്ത്യയെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും’ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന മികവിനെ അഭിനന്ദിച്ച്‌ മഹാതീര്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button