India

ഗില്‍ഗിത് – ബാള്‍ട്ടിസ്താന് പ്രവിശ്യാ പദവി നല്‍കാനുള്ള പാകിസ്താൻ തീരുമാനത്തെ തള്ളി ഇന്ത്യ

“Manju”

ശ്രീജ.എസ്

ഡല്‍ഹി : ഗില്‍ഗിത് – ബാള്‍ട്ടിസ്താന് പ്രവിശ്യാ പദവി നല്‍കാനുള്ള പാകിസ്താന്റെ തീരുമാനത്തെ ഇന്ത്യ തള്ളിക്കളഞ്ഞു. ‘ഗില്‍ഗിത് – ബാള്‍ട്ടിസ്താന്‍’ എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രദേശം പാകിസ്താന്‍ നിയമവിരുദ്ധമായും ബലമായും പിടിച്ചുവെച്ചിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

‘ഗില്‍ഗിത് – ബാള്‍ട്ടിസ്താന്‍’ എന്ന് വിളിക്കപ്പെടുന്ന പ്രദേശം ഉള്‍പ്പെടെ ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. നിയമവിരുദ്ധമായും ബലമായും കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ പാകിസ്താന് യാതൊരു അവകാശവുമില്ലെന്നും മന്ത്രാലം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button