IndiaLatest

സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ജനുവരി 5 വരെ അപേക്ഷിക്കാം

“Manju”

 

ന്യൂഡല്‍ഹി : കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് (പുതിയതും/പുതുക്കുന്നതും) ജനുവരി 5 വരെ അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ കേരളത്തിലെ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2023-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 പെർസൈൻ്റെലിൽ കൂടുതൽ മാർക്കുവാങ്ങി വിജയിക്കണം. റഗുലർ ബിരുദകോഴ്‌സിന് ഒന്നാംവർഷം ചേർന്നവരാകണം. പ്രായം 18-നും 25- നും ഇടയിൽ ആയിരിക്കണം. കുടുംബവാർഷികവരുമാനം ആകെ 45 ലക്ഷം കവിയരുത്. അപേക്ഷയുടെ പ്രിന്റ്റൗട്ട്, വരുമാനസർട്ടിഫിക്കറ്റ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയിൽനിന്നുള്ള പ്രവേശനറിപ്പോർട്ട് എന്നിവസഹിതം കോളേജിൽ സമർപ്പിക്കണം.മറ്റേതെങ്കിലും സ്കോളർ ഷിപ്പുകൾ വാങ്ങുന്നവർ അപേക്ഷിക്കരുത്. ബിരുദതലം മുതൽ (പ്രൊഫഷണൽ കോഴ്‌സുൾപ്പെടെ) പരമാവധി അഞ്ച് വർഷത്തേക്ക് സ്കോളർഷിപ്പ് ലഭിക്കും. സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങൾക്ക് 3:3:1 എന്ന അനുപാതത്തിലാണ് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്.ബിരുദതലത്തിൽ ഒരുവർഷം 12,000 രൂപയും ബിരുദാനന്തര ബിരുദതലത്തിൽ ഒരുവർഷം 20,000 രൂപയുമാണ് സ്കോളർഷിപ്പ് തുക. തുടർ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കാൻ ഓരോവർഷവും പുതുക്കണം. അപേക്ഷകർക്ക് ദേശസാത്കൃത ബാങ്കുകൾ ഒന്നിൽ ആധാർ ലിങ്ക് ചെയ്ത‌ിട്ടുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം. സ്കോളർഷിപ്പ് തുക കേന്ദ്രസർക്കാർ നേരിട്ട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

Related Articles

Back to top button