IndiaLatest

നേതാജി അവാര്‍ഡ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക്

“Manju”

ന്യൂഡല്‍ഹി: നേതാജി റിസര്‍ച്ച്‌ ബ്യൂറോയുടെ ഈ വര്‍ഷത്തെ നേതാജി അവാര്‍ഡ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് സമ്മാനിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷിക ദിനമായ ഇന്ന് എല്‍ജിന്‍ റോഡിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ജപ്പാന്‍ കോണ്‍സല്‍ ജനറല്‍ നകമുറ യുതകയാണ് ഷിന്‍സോ ആബെയെ പ്രതിനിധീകരിച്ച്‌ ബഹുമതി ഏറ്റുവാങ്ങിയത്.

ഷിന്‍സോ ആബെ നേതാജിയുടെ വലിയ ആരാധകനാണെന്ന് നേതാജി റിസര്‍ച്ച്‌ ബ്യൂറോയുടെ ഡയറക്ടര്‍ സുഗത ബോസ് പറഞ്ഞു. ഇന്ത്യയിലെ ജാപ്പനീസ് അംബാസിഡര്‍ സതോഷി സുസുക്കി ന്യൂഡല്‍ഹിയില്‍ നിന്ന് പരിപാടിയെ അഭിസംബോധന ചെയ്തു.

അതേസമയം റിപബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറ് മണിക്ക് ന്യൂഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്യും. നേതാജിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിപബ്ളിക് ദിന പരിപാടികള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.

 

Related Articles

Back to top button