KeralaLatest

32 തസ്തികകളില്‍ പിഎസ് സി വിജ്ഞാപനം ഉടന്‍

“Manju”

തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 32 തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു.
ജനറല്‍ സംസ്ഥാനതലം:ആരോഗ്യ വകുപ്പില്‍ ഡപ്യൂട്ടി ഡിസ്ട്രിക്‌ട് എജ്യുക്കേഷന്‍ മീഡിയ ഓഫിസര്‍, ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ് വകുപ്പില്‍ അസി.ടൗണ്‍ പ്ലാനര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1/ടൗണ്‍ പ്ലാനിങ് സര്‍വേയര്‍ ഗ്രേഡ് 1, ജലസേചന വകുപ്പില്‍ അസി.എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഹോമിയോപ്പതി മെഡിക്കല്‍ ഓഫിസര്‍ (തസ്തിക മാറ്റം), വൈദ്യുതി ബോര്‍ഡില്‍ സബ് എന്‍ജിനീയര്‍ (ഇലക്‌ട്രിക്കല്‍), വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടെക്‌നിഷ്യന്‍ പവര്‍ ഇലക്‌ട്രോണിക്‌സ് സിസ്റ്റം), കേരള ലാന്‍ഡ് ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ അസി.പ്രോജക്‌ട് എന്‍ജിനീയര്‍, സര്‍വകലാശാലകളില്‍ പമ്ബ് ഓപ്പറേറ്റര്‍, ബവ്‌കോയില്‍ എല്‍ഡി ക്ലാര്‍ക്ക് (നേരിട്ടും തസ്തികമാറ്റവും), ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ഡ്രൈവര്‍ ഗ്രേഡ് 2 (ജനറല്‍, സൊസൈറ്റി കാറ്റഗറി).
ജനറല്‍ ജില്ലാതലം:
വിവിധ ജില്ലകളില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി), വിവിധ ജില്ലകളില്‍ കേരള മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ എല്‍ഡി ക്ലാര്‍ക്ക്/ബില്‍ കലക്ടര്‍.
സ്‌പെഷല്‍ റിക്രൂട്‌മെന്റ്‌സംസ്ഥാനതലം:
അസി.പ്രഫസര്‍ (അനാട്ടമി, പതോളജിപട്ടികവര്‍ഗം), ലാന്‍ഡ് റവന്യു വകുപ്പില്‍ തഹസില്‍ദാര്‍/സീനിയര്‍ സൂപ്രണ്ട് (പട്ടികജാതി/വര്‍ഗം, പട്ടികവര്‍ഗം), വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇംഗ്ലിഷ് ജൂനിയര്‍ (പട്ടികവര്‍ഗം).
സ്‌പെഷല്‍ റിക്രൂട്‌മെന്റ് ജില്ലാതലം:
പാലക്കാട് ജില്ല ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (പട്ടിക വിഭാഗം), വിവിധ വകുപ്പുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് (പട്ടികവിഭാഗം), എന്‍സിസി/സൈനിക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (പട്ടികവര്‍ഗ വിമുക്തഭടന്മാര്‍).
ഇതിനു പുറമേ സംസ്ഥാന, ജില്ലാ തലങ്ങളിലുള്ള എന്‍സിഎ ഒഴിവുകളിലേക്കും വിജ്ഞാപനം ഇറക്കും.

Related Articles

Back to top button