Thiruvananthapuram

പാമ്പുപിടുത്തത്തിന് സര്‍ട്ടിഫിക്കറ്റ്: തിരുവനന്തപുരം ജില്ലയിൽ അപേക്ഷ ക്ഷണിച്ചു

“Manju”

എസ് സേതുനാഥ്

പാമ്പുപിടിത്തത്തിനായി വനം വകുപ്പ് ഏർപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് നേടാനുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നതിന് തിരുവനന്തപുരം  ജില്ലയിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ താമസക്കാരായ പാമ്പു പിടിത്തത്തില്‍ താല്‍പര്യവും വൈദ്യഗ്ധ്യവും മുന്‍പരിചയവുമുള്ള 21നും 65 വയസ്സിനുമിടയില്‍ പ്രായമുള്ള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് അപേക്ഷിക്കാം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വനം വകുപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള അംഗീകൃത പാമ്പുപിടുത്തക്കാര്‍ക്ക് മാത്രമേ മേലില്‍ പാമ്പുപിടുത്തത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കൂ. ജനവാസകേന്ദ്രങ്ങളില്‍ നിന്ന് പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായി പിടികൂടി അവയുടെ ആവാസവ്യവസ്ഥയിൽ വിട്ടയയ്ക്കുന്നതിന് സന്നദ്ധപ്രവർത്തകരെ കണ്ടെത്തുകയാണ് പരിശീലനത്തിൻ്റെ ലക്ഷ്യം.

നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ സെപ്തംബര്‍ 30നകം തിരുവനന്തപുരം സാമൂഹ്യവനവല്‍ക്കരണ വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസര്‍വേറ്റർക്ക് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക വനംവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kerala.gov.in ല്‍ ലഭ്യമാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471-2360462

Related Articles

Back to top button