LatestThiruvananthapuram

കൊവിഡ് വ്യാപനം അതിരൂക്ഷം, കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണം കടുപ്പിച്ചേക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തെക്കുറിച്ച്‌ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം വിലയിരുത്തും. പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ചും, പുതിയ മാനദണ്ഡങ്ങളെക്കുറിച്ചുമൊക്കെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ ‘സി’ കാറ്റഗറിയിലാകാന്‍ സാദ്ധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം മാത്രമാണ് സി കാറ്റഗറിയിലുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഫെബ്രുവരി ആറ് വരെ സംസ്ഥാനത്ത് പ്രതിദിനം അരലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. 63 പേര്‍ മരിച്ചു. 48.06 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തലസ്ഥാനത്ത് തന്നെയാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 6945 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്.കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ ഇന്ന് ചേരുന്ന വിദ്യാഭ്യാസ വകുപ്പ് ഉന്നതലയോഗം തീരുമാനമെടുക്കും. വിദ്യാര്‍ത്ഥികളുടെ വാക്സിനേഷന്‍ പുരോഗതിയെക്കുറിച്ചും യോഗം വിലയിരുത്തും.

Related Articles

Back to top button