KeralaLatest

ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് പ്രധാനമന്ത്രിയെയും ബിജെപിയെയും; ശോഭ സുരേന്ദ്രന്‍

“Manju”

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്ക സഭാ പ്രതിനിധികൾ; സഭയ്ക്ക്  ഒരു രാഷ്ട്രീയ പാർട്ടിയുമായും തൊട്ടുകൂടായ്മയില്ലെന്ന് ...

ശ്രീജ.എസ്

രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുമ്പോഴും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും ബിജെപിയെയും ആണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ന്യൂനപക്ഷ വേട്ടയുടെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച്‌ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉപയോഗിക്കുന്നു. എന്നിട്ട് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന് അവര്‍ക്ക് തോന്നി തുടങ്ങുന്ന സമയത്ത് അവര്‍ കണ്ടത് ബിജെപിയെ ആണെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശോഭ ഈക്കാര്യം പറഞ്ഞത്.

കുറിപ്പിന്റെ പൂര്‍ണരൂപം………………….
ബിജെപിയോട് രാഷ്ട്രീയ തൊട്ടുകൂടായ്മ കാണിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന് എതിരാണ് എന്ന ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ നിലപാട് ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണ്. രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുമ്പോഴും ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ക്രൈസ്തവ ന്യൂനപക്ഷം വിശ്വസിക്കുന്നത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെയും ബിജെപിയെയും ആണെന്നത് ശ്രദ്ധാപൂര്‍വ്വം മനസ്സിലാക്കേണ്ട സത്യമാണ്.

എത്രകാലമായി കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ന്യൂനപക്ഷ വേട്ടയുടെ ഇല്ലാക്കഥകളും പെരുപ്പിച്ചു വെച്ച്‌ നുണകളും പ്രചരിപ്പിച്ച്‌ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഉപയോഗിക്കുന്നു? എന്നിട്ട് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്ന് അവര്‍ക്ക് തോന്നി തുടങ്ങുന്ന സമയത്ത് അവരുടെ ആശാകേന്ദ്രമായി അവര്‍ കാണുന്നത് ബിജെപിയെ ആണല്ലോ.
തങ്ങളുടെ രാഷ്ട്രീയ ബോധം ദേശീയതയില്‍ അര്‍പ്പിച്ച ഏതു ക്രൈസ്തവനും ഏതു മുസല്‍മാനും ഏതു സിഖുകാരനും ആശ്രയിക്കാനും വിശ്വസിക്കാനും ചേര്‍ന്ന് നില്‍ക്കാനും കഴിയുന്ന പാര്‍ട്ടിയാണ് ബിജെപി.
ദേശീയതയാണ് നമ്മുടെ രാഷ്ട്രീയം. ഇന്ത്യ എന്നതാണ് നമ്മുടെ വികാരം..

Related Articles

Back to top button