KeralaLatest

സ്വകാര്യ ബസ്സ് സർവ്വീസ് കടുത്ത പ്രതിസന്ധിയിലേയ്ക്ക്

“Manju”

സംസ്ഥാനത്തെ സ്വകാര്യ ബസ്സ് സർവ്വീസ് 20 ശതമാനം മാത്രമാണ് സർവ്വീസ് നടത്തുന്നത്. അതും പുതിയിലൂടെയാണ് സർവ്വീസ് നടത്തുന്നത്. ഈ നില തുടർന്നാൽ ബസ്സ് സർവ്വീസ് നിർത്തി വെക്കേണ്ട സ്ഥിതിയിലാണെന്ന് ബസ്സ് ഉടമകൾ പറയുന്നു. യാത്രക്കാർ അനുദിനം കുറയുന്നു. പ്രതിസന്ധീയിൽ നിന്ന് കരകയറാനാവാതെ ബസ്സ് ഉടമകൾ

കോവിഡ് വ്യാപനം ഉണ്ടാവുമെന്ന് ഭയന്ന് ആളുകൾ ബസ്സിൽ കയറുന്നത് കറയുന്നതാണ് ബസ്സ് ഉടമകൾ പ്രതിസന്ധിയിലാകുന്നത് –

സ്വകാര്യ ബസ്സ് ഉടമകൾ ചാർജ് വർദ്ധനവ് ആവശ്യപ്പട്ടും വിദ്യാർത്ഥികളുടെ ബസ്സ് നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ടും ബസ്സ് ഉടമകൾ സമര പ്രഖ്യാപനം നടത്തിയിരുന്നു .ഇതിനിടയിൽ സംസ്ഥാനത്ത് കോവിഡ് രോഗ വ്യാപനം തടയുന്നതിന് രാജ്യത്ത് സമ്പൂർണ്ണ ലോക്ക് ടൗൺ പ്രഖ്യാപിച്ചതോടെ ബസ്സ് സർവ്വീസ് നിലച്ചു.

ഇതിനിടെ പൊതുസർവ്വീസ് നിബന്ധനകൾക്ക് വിധേയമായി സർവ്വീസ് നടത്താർ അനുവദി നൽകിയെങ്കിലും ചാർജ് വർദ്ധിപ്പിക്കാത്തതിനാൽ ബസ്സ് ഉടമകൾ സർവീസ് പുനരാരംഭിക്കാൻ വൈമനസ്യം പ്രകടിപ്പിച്ചു. ഇവർ സ്റ്റോപ്പേജ് ഫോം നൽകി സർവ്വിസ് നിർത്തിവെച്ച് 60 ശതമാനം ബസ്സ് ഉടമകളും ‘ജി ഫോം ” നൽകിയാണ് സർവ്വീസ് നിർത്തിവെച്ചത് ഇതിനിടെ സക്കാർ ചാർജ് വർദ്ധിപ്പിച്ചും ബസ് ഉടമകൾക്ക് ടാക്സ് ഇളവും ക്ഷേമനിധിയിൽ തൊഴിലാളിയും ഉടമയും നൽകേണ്ടുന്ന വിഹിതവും ഒഴിവാക്കിയെങ്കിലും സ്വകാര്യ ബസ് സർവ്വീസ് ഉടമകളുടെ പ്രതിസന്ധിയ്ക്ക് പരിഹാരമായിട്ടില്ല.
രോഗവ്യാപനം വർദ്ധിച്ചതോടെ സംസ്ഥാനത്ത് പലപ്രദേശങ്ങളും അടച്ചു പൂട്ടുകയും ബസുകൾക്ക് സർവ്വിസ് നടത്താൻ പറ്റാത്ത സാഹചര്യംനിൽക്കുകയാണ്.
രോഗവ്യാപനം പടരുമോ എന്ന ഭയപ്പാട് കാരണം സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ തുടങ്ങിയതോടെ ബസുടമകൾ വീണ്ടും പ്രതി സന്ധിയിലായി.

നിലവിൽ 20% ബസുകൾമാത്രമാണ് ബസ് സർവ്വീസ് നടത്തുന്നത് എന്നിട്ടും ബസിൽ ആളില്ലാത്തത് കാരണം സർവ്വീസ് നടത്തുന്ന ബസുകൾ സർവ്വീസ് ഒഴിവാക്കിയും രാവിലെയും വൈകിട്ടും ആഴ്ചയിൽ ഒരുദിവസം എന്ന കണക്കിലാണ് സർവ്വീസ് നടത്തുന്നത്. ഒരു ദിവസം ബസ് ഓടിയാൽ ഉടമകൾക്ക് 200 രുപ പോലും കിട്ടാത്ത അവസ്ഥയാണ്. ബസ് ജീവനക്കാർക്കാകട്ടെ കോവിഡിന് മുൻപുള്ള ശമ്പളം പോലും കിട്ടുന്നില്ല.
ഓടി കഴിഞ്ഞ് എല്ലാ ചിലവു കഴിഞ്ഞ് ബാക്കി കിട്ടുന്ന തുകയാണ് പലപ്പോഴും ജീവനക്കാർക്ക് വീതം വെയ്ക്കുന്നതെന്ന് ഉടമകൾ പറയുന്നു. ബസ് വ്യവസായം പൂർണ്ണമായും തകർച്ച നേരിടുകയാണ്. ഇനി ഈ വ്യവസായം പഴയത് പോലെ ആകമോ എന്ന കാര്യം സംശയമാണ്.

Related Articles

Back to top button