KeralaLatest

വൈറലാകുന്ന അണ്‍ലിമിറ്റഡ് ബൈക്ക് യാത്ര

“Manju”

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകളാണ് ദിവസവും പുറത്ത് വരുന്നത്. പലതും പല സന്ദേശങ്ങളാണ് സമൂഹത്തിന് നല്‍കുന്നത്.
അതില്‍ നല്ലതും മോശവും ഉണ്ടാകും. ഇപ്പോഴ്ത്തിത്ത അത്തരത്തില്‍ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു കുടുംബ യാത്രയുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
സാധാരണ ഒരു ബൈക്കില്‍ എത്ര പേര്‍ക്ക് കയറാനാകും? മൂന്ന് പേര്‍ക്ക് വരെ കയറാമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി. മൂന്നോ നാലോ അല്ല ഏഴ്  പേരെ ഒരേ സമയം ബൈക്കില്‍ കയറ്റി യാത്ര ചെയ്യുകയാണ് ഒരു കുടുംബം. കപ്താന്‍ ഹിന്ദുസ്ഥാന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവെച്ച വീഡിയോ ഇതിനോടകം 32, 000ത്തില്‍ അധികം പേര്‍ കണ്ട് കഴിഞ്ഞു.


വീഡിയോയില്‍ ബൈക്കില്‍ ഒരാള്‍ ഒരു കൊച്ചു പെണ്‍കുട്ടിയുമായി ഇരിക്കുന്നത് കാണാം. ഒരു സ്ത്രീ രണ്ടാമത്തെ കുട്ടിയെ മുന്നില്‍ നിര്‍ത്തി, ശേഷം മറ്റൊരു സ്ത്രീ ഒരു കുട്ടിയുമായി പിന്നിലിരുന്നു. വേറൊരു കുട്ടിയുമായി ഒരു സ്ത്രീ ബൈക്കില്‍ കയറി ഇരിക്കുന്നതും വീഡിയോയില്‍ കാണാം. കുടുംബ യാത്ര എന്ന തലക്കെട്ടോടയാണ് വീഡിയോ പ്രചരിക്കുന്നത്.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. ഈ യാത്ര ഒരിക്കലും സുരക്ഷിതമല്ലെന്നാണ് കൂടുതല്‍ പേരും വീഡിയോയ്ക്ക് നല്‍കുന്ന കമന്റുകള്‍. ഇങ്ങനെയാണ് യാത്രയെങ്കില്‍ അത് ദുരന്തത്തിലേ അവസാനിക്കൂ, ഇത് സുരക്ഷിതമായ യാത്രയല്ല എന്നിങ്ങനെ കമന്റുകള്‍ ഉയര്‍ന്നപ്പോള്‍ മറ്റുചിലര്‍ ബൈക്കിന്റെ കപ്പാസിറ്റിയേയും പ്രശംസിച്ചെത്തി.

Related Articles

Back to top button