KeralaLatestThiruvananthapuram

സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നികുതി ഒഴിവാക്കി

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്-സ്വകാര്യ ബസുകളുടെ വാഹനികുതി ഒഴിവാക്കി. 6 മാസത്തെ വാഹന നികുതിയാണ് ഒഴിവാക്കിയത്. ഗതാഗത മന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അനുവദിച്ചിട്ടുള്ള എല്ലാ റൂട്ടിലും ബസ് ഓടിച്ച്‌ ബസ് ഉടമകള് സര്‍ക്കാരുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും സഹായങ്ങള്‍ ചെയ്തിട്ടും സര്‍വ്വീസ് നടത്താന്‍ തയാറാകുന്നില്ലെങ്കിലും നടപടിയുണ്ടാവുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.

ടൂറിസ്റ്റ് ബസുകള്‍ക്കും നികുതിയിളവ് ബാധകമാണ്. സര്‍ക്കാരിന് ഈ തീരുമാനം മൂലം വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. 44 കോടിയുടെ രൂപയുടെ വരുമാന നഷ്ടമാണ് സര്‍ക്കാരിനുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. ഏപ്രില് ഒന്ന് മുതല്
മൂന്ന് മാസത്തേക്കും, ജൂലൈ മുതല് മൂന്ന് മാസത്തേയ്ക്കും എന്ന രീതിയിലാണ് നികുതി ഒഴിവാക്കിയത്.

Related Articles

Back to top button